ഗംഗാധരന്
കടക്കരപ്പള്ളി കണ്ണേക്കാട്ടുനികര്ത്തില് കാണിക്കുട്ടിയുടെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടി.കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.മേനാശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.കെ.കെ. പ്രഭാകരനുമൊത്ത് അയ്യങ്കാട് വീട്ടിലെ നിലവറയിൽ അഭയം തേടുകയായിരുന്നു.നിലവറക്ക് മുന്നിൽ എത്തിയ പട്ടാളം തുടരെ വെടിവെയ്ക്കുകയും നിലത്ത് കമഴ്ന്നുകിടന്ന ഗംഗാധരൻ തന്റെ അടുത്തുനിന്ന ദിവാകരനെ വലിച്ചു കയറ്റുന്നതിനിടയിലാണ് വെടിയേറ്റത്.വെടികൊണ്ട് കുടൽ പുറത്തുചാടിയ ഗംഗാധരന്റെ മൃതദേഹം മറയായിരുന്നതുകൊണ്ടു മാത്രമാണ് കെ.കെ. പ്രഭാകരൻ വെടിയേൽക്കാതെ രക്ഷപ്പെട്ടത്. നിലവറയിൽ ഉണ്ടായിരുന്ന 16 പേരിൽ 12 പേർ കൊല്ലപ്പെട്ടു. കുടുംബത്തിനു രണ്ടേക്കര്‍ കായല്‍ ഭൂമി ലഭിച്ചിട്ടുണ്ട്. ഭാര്യ: കാളിക്കുട്ടി.