സി.ടി. കരുണാകരന്
ആര്യാട് പുതുവയല്വീട്ടില് തേവന്റെയും കായിയുടേയും മകനായി ജനനം. കൈതത്തില്‍ ക്യാമ്പ് കേന്ദ്രമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് മാനേജിങ് കമ്മറ്റി അംഗവുമായിരുന്നു. ആറാട്ടുപുഴ ക്യാമ്പിന്റെ ജോയിന്റ് കൺവീനർ ആയിരുന്നു. പി.കെ. സദാനന്ദനായിരുന്നു കൺവീനർ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തശേഷം ക്യാമ്പിന്റെ ചുമതല സി.ടി. കരുണാകരന് ആയിരുന്നു. ഒക്ടോബർ 24-ന്റെ മാർച്ചിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ട് ഉണ്ടെന്നറിഞ്ഞ് തിരുവല്ലയിൽ കുറ്റൂരിൽ ടി.സി. ഗോപാലന്റെ വീട്ടിൽ ആറുമാസത്തിലേറെ ഒളിവിൽ കഴിഞ്ഞു. പിഇ-7/1122 നമ്പര്‍ കേസില്‍ ഏഴ് മാസത്തിലേറെ ഒളിവിൽ കഴിയേണ്ടി വന്നു. വി.കെ. കരുണാകരന്റെ സർട്ടിഫിക്കറ്റ് പ്രകാരം 1942-നും 1946-നും ഇടയ്ക്ക് പലവട്ടം അറസ്റ്റ് ചെയ്യപ്പെടുകയും ലോക്കപ്പിൽ കഴിയേണ്ടി വരികയും ചെയ്തിട്ടുണ്ട്. മർദ്ദനമേറ്റിട്ടുണ്ട്. ഡിസിസി മെമ്പറും പിന്നീട് ബിഡിഎസിന്റെ ഭാരവാഹിയുമായിരുന്നു.1993ഡിസംബര്‍ 8-ന് അന്തരിച്ചു. ഭാര്യ: ഗോമതി. മക്കള്‍: മോളമ്മ, സുരേഷ്, അനില്‍കുമാർ.

