ബി.എ. കരുണാകരന്
ആര്യാട് പഴയമ്പത്തുവെളി അര്‍ജുനന്റെയും താദയുടെയും മകനായി 1927-ല്‍ ജനനം. സര്‍ക്കാർ സര്‍വ്വീസിൽ പ്യൂണായി ജോലിയുണ്ടായിരുന്നു. കൈതവളപ്പില്‍ ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. കൊമ്മാടി കലുങ്ക് പൊളിയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് പിഇ-7/1122 നമ്പര്‍ കേസിൽ പ്രതിയായി. 9 മാസക്കാലം തിരുവല്ലയിലെ നിരണം എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞു. പിന്നീട് കർഷകത്തൊഴിലാളിയായി. പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടാണ് നിരണത്ത് പ്രവർത്തിച്ചിരുന്നത്. ഒളിവു കാലത്ത് പോലീസ് കരുണാകരന്റെ വീട്ടില്‍ വരികയും മാതാപിതാക്കളെ മർദ്ദിക്കുകയും വീട്ടില്‍ നാശനഷ്ടങ്ങള്‍ വരുത്തകയും ചെയ്തു. കേസുകൾ പിൻവലിച്ചശേഷമാണ് വീട്ടിലേക്കു മടങ്ങിവന്നത്. 2013 ഓഗസ്റ്റ് 19-ന് അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കള്‍: സുശീല, കാര്ത്തികേയൻ.