പപ്പുകുമാരന്
കടക്കരപ്പള്ളി കൂനന്‍ ചിറയില്‍ വീട്ടില്‍ 1920-ന് ജനനം.പ്രാഥമികവിദ്യാഭ്യാസം. കയര്‍ഫാക്ടറി തൊഴിലാളി. സമര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മേനാശ്ശേരി വെടിവയ്പ്പിൽ ഇടതു തുടയുടെ മുകളിലും ഇടതുകൈയുടെ നാലാമത്തെ വിരലിനു മുകളിലും വെടികൊണ്ടു. പിഇ6/1122 നമ്പർ രാമൻ കൊലക്കേസിൽ അറസ്റ്റിലായി. തിരുവന്തപുരം സെന്‍ട്രല്‍ജയിലിൽ രണ്ടരവർഷത്തോളംതടവിൽ കഴിഞ്ഞു.ക്രൂരമർദ്ദനത്തിനിരയായി.

