പരമേശ്വരൻ കണ്ണേക്കാട്ടുചിറ
പാട്ടത്തിൽ വേലായുധൻ കർത്തയുടെ കുടികിടപ്പുകാരനും സ്ഥിരം പണിക്കാരനുമായിരുന്നു പരമേശ്വരൻ. തർക്കുത്തരം പറഞ്ഞതിനു പരമേശ്വരനെ ഓടിച്ചിട്ടു പിടിച്ച് തെങ്ങിൽ കെട്ടിയിട്ടു മൃഗീയമായി തല്ലി. അതുവലിയ ജനകീയപ്രക്ഷോഭത്തിനിടയാക്കിയ ഒരു സംഭവമായിരുന്നു. പരമേശ്വരനും ജ്യേഷ്ഠൻ പത്മനാഭനും വയലാറിൽ ക്യാമ്പിൽ പങ്കെടുത്തു. പത്മനാഭൻ വയലാറിൽ വെടിയേറ്റു രക്തസാക്ഷിയായി. തോട്ടിലെ കപ്പപ്പായലിനിടയിൽ ഇറങ്ങി നിന്നതിനാൽ പരമേശ്വരനു വെടിയേറ്റില്ല.