പി.സി. വറുഗീസ്
കടക്കരപ്പള്ളിയിലെ കർഷകത്തൊഴിലാളിയായിരുന്നു. കളവംകോടം ക്യാമ്പിലെ കാവൽ നിൽക്കുന്ന ജോലി. തുലാം 10-ന് വയലാർ ക്യാമ്പിലേക്കു പോയി. ക്യാമ്പിൽ എത്തുംമുമ്പ് വെടിവയ്പ്പ് ആരംഭിച്ചു. ഉടൻ കമിഴ്ന്നുകിടന്ന് മുന്നോട്ടു നീങ്ങാൻ തുടങ്ങി. വറുഗീസിന്റെ കൂട്ടത്തിലുണ്ടായിരുന്ന പലരും വെടിയേറ്റു മരിച്ചു. പട്ടാളത്തിനുനേരെയടുക്കാൻ സാധ്യമല്ലാത്തവിധം വെടിപൊട്ടിക്കൊണ്ടിരുന്നതുകൊണ്ട് ഇഴഞ്ഞ് അടുത്തുണ്ടായിരുന്ന തോട്ടിലിറങ്ങി. തോടുവഴി രക്ഷപ്പെട്ടു.

