വെളുത്ത ശിവരാം
കടക്കരപ്പള്ളിവെലങ്ങശ്ശേരില് വീട്ടിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻ. ഒരു കർഷകത്തൊഴിലാളിയെ തെങ്ങിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചതു ചോദ്യം ചെയ്യുവാൻ പൊന്നാംവെളിയിൽ നിന്നും കർഷകത്തൊഴിലാളികളെ വരുത്തിയത് വെളുത്തയാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. ഇറിഞ്ഞ് തൊഴിലാളികളെല്ലാവരും വെളുത്തയെ സംരക്ഷിച്ചു സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. ഈ സംഭവഗതികളാണു ഗുണ്ടയായ രാമന്റെ കൊലപാതകത്തിൽ എത്തിച്ചത്. ഇതിലും ശിവരാം പ്രതിയായിരുന്നു. സിസി-23/1122 കേസിൽ അറസ്റ്റിലായി. ഒൻപതുമാസം ആലപ്പുഴ സബ് ജയിലിൽ തടവിൽ കഴിഞ്ഞു. 2012 ജൂലൈ 15-ന് 88-ാം വയസിൽ അന്തരിച്ചു. ഭാര്യ:അംബുജാക്ഷി. മക്കള്: ശാന്ത, തങ്കമ്മ അമ്മിണി, സരോജനി.

