പി.കെ. ബാലകൃഷ്ണൻ
പട്ടണക്കാട് പുഷ്പവാടിയിൽ വീട്ടിൽ കൊച്ചുകുഞ്ഞൻവൈദ്യരുടെ മകനായി ജനനം. പ്രാഥമിവിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുന്നപ്ര വയലാർ സമരത്തിൽ സജീവമായിപങ്കെടുത്തു.സി.ജി.സദാശിവൻ, എ.കെ. പരമൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്നു. ചേർത്തലപോലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനരയായി.
ആലപ്പുഴ സബ് ജയിലിലും ശിക്ഷ അനുഭവിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പിന്നീട് ആസാമിൽ ജോലി തേടി പോയി. 1989 ഏപ്രിൽ 4-ന് അന്തരിച്ചു. ഭാര്യ: ജാനകി. മകൻ: പി.ബി. അശോക് കുമാർ.