ഭാസ്കരപണിക്കർ
പട്ടണക്കാട് കണ്ണന്തറയിൽ നാരായണപ്പണിക്കരുടെ മകനായി1922-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർത്തൊഴിലാളി ആയിരുന്നു. മേനാശ്ശേരി ക്യാമ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ക്യാമ്പിലെ ഒരു വിഭാഗം പട്ടാളത്തെ എതിർക്കാനായി മുന്നോട്ടു നീങ്ങി. അവർക്കൊപ്പം ഭാസ്കരനും ഉണ്ടായിരുന്നു. വെടിവയ്പ്പിൽ അവർ ചിതറി. അതിനുശേഷമാണ് പട്ടാളം ക്യാമ്പിൽ എത്തിയത്. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. 1946 ഒക്ടോബർ 27 മുതൽ 1947 ഡിസംബർ 28 വരെ 14 മാസം ഒളിവില്‍ കഴിഞ്ഞു. പട്ടാളം വീട് തീവച്ചു നശിപ്പിച്ചു.1991ൽ അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: രവീന്ദ്രൻ, ബാബു, ശ്യാമള, രാധ, ലീല.