കെ.എസ്. ദാമോദരൻ
പുന്നപ്ര-വയലാർ സമരത്തിലും പിന്നീട് ട്രാൻസ്പോർട്ട് സമരത്തിലും കെ.എസ്. ദാമോദരൻ ക്രൂരമായ മർദ്ദനം അനുഭവിച്ചിട്ടുണ്ട്. 35 വർഷം ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജനറൽ സെക്രട്ടറി ആയിരുന്നു. എഐടിയുസി ജില്ലാ ട്രഷറർ, സിപിഐ അരൂർ മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ചേർത്തല കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സഹകരണ സംഘത്തിന്റെയും ഉഴുവ സഹകരണ ബാങ്കിന്റെയും ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.2005 സെപ്തംബർ മാസത്തിൽ 75-ാം വയസിൽ അന്തരിച്ചു.