എം. കരുണാകരൻ
മോനാശ്ശേരി ക്യാമ്പിലെ അംഗമായിരുന്നു. ക്യാമ്പ് തുടങ്ങി മൂന്നാംദിവസമായിരുന്നു വെടിവയ്പ്പ്. കാലിനു വെടിയേറ്റു. എൻ.പി. തണ്ടാരുടെ നിർദ്ദേശപ്രകാരം കൊച്ചിയിലേക്കു പോകാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതുകൊണ്ട് വീട്ടിൽ തിരിച്ചെത്തി. അവിടെവച്ച് പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലാക്കി. മുറിവ് ഭേദമായതിനുശേഷം ജയിലിലടച്ചു. എം.കെ. കൃഷ്ണനാണ് ജാമ്യത്തിലിറക്കിയത്.