നാരായണൻ ഇടപ്പുരയ്ക്കൽ
തുറവൂരിൽ ഇടപ്പുരയ്ക്കൽ വീട്ടിൽ കണ്ടന്റെ മകനായി ജനിച്ചു. കർഷകത്തൊഴിലാളിയായിരുന്നു. വയലാർ ക്യാമ്പ്കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. അറസ്റ്റിലായതിനെത്തുടർന്ന് ആലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ജയിലിൽവെച്ചു ക്രൂരമർദ്ദനത്തിനിരയായി. തോക്കിന്റെ പാത്തികൊണ്ടുള്ള മർദ്ദനത്തിന്റെയാതനയിൽ ശിഷ്ടകാലം ജീവിക്കേണ്ടിവന്നു. കൊട്ടാരക്കര ചിതറയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1993-ൽ അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: സുരേന്ദ്രൻ, ശിവദാസ്, ശൈലേന്ദ്രൻ.

