എ.കെ. പരമൻ
പട്ടണക്കാട് ചക്കലക്കപ്പള്ളി വീട്ടിൽ കുഞ്ഞന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്നു. സമരത്തിനുമുന്നേ കന്നി 26-ന് അറസ്റ്റ് ചെയ്തു പിടിച്ചുകെട്ടി സ്റ്റേഷനിൽ കൊണ്ടുവന്നു. പിറ്റേന്ന് വെളിക്കിറക്കിക്കഴിഞ്ഞ് പൊലീസുകാരൻ പരമന്റെ മുടിക്കു കുത്തിപ്പിടിച്ച് കുനിച്ച് ഇരുത്തി തോക്കിന്റെ പാത്തികൊണ്ടും ലാത്തികൊണ്ടും കഠിനമായി മർദ്ദിച്ചു. റോഡുനീളെ തല്ലിയാണ് തിരികെ ലോക്കപ്പിൽ കയറ്റിയത്. പിന്നീടു തുടർച്ചയായി എല്ലാ ദിവസവും മർദ്ദനമായിരുന്നു. സമരശേഷവും യൂണിയൻ പ്രവർത്തനത്തിലും രാഷ്ട്രീയപ്രവർത്തനങ്ങളിലും സജീവമായി തുടർന്നു. 1983 ഏപ്രിൽ 18-ന് അന്തരിച്ചു. ഭാര്യ: പത്മാക്ഷി. മക്കൾ: സോമൻ.