റ്റി.ജി. ശിവരാമൻ
കരുവ ക്യാമ്പിന്റെ നേതാവായിരുന്നു. ഒക്ടോബർ 24-ന് മുഹമ്മ പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നതിലും പാലം പൊളിക്കുന്നതിലും പങ്കാളിയായി. മായിത്തറ കലുങ്ക് പൊളിക്കുന്നതിനിടയിൽ പൊലീസ് വണ്ടിയെത്തി. വെടിവച്ചെങ്കിലും വാരിക്കുന്തവുമായി കമിഴ്ന്നു നീന്തി മുന്നോട്ടടുത്ത തൊഴിലാളികൾക്കു മുന്നിൽ പൊലീസ് പിന്തിരിഞ്ഞു.