ഡോക്ടർ കുമാരൻ
ടി.കെ. രാമകൃഷ്ണൻ എഴുതിയ ഒരു നാടകത്തിൽ അഭിനയിച്ച് ഡോക്ടറുടെ ഭാഗം സമർത്ഥമായി കൈകാര്യം ചെയ്തതിനു തൊഴിലാളികൾ കുമാരനു നൽകിയ സ്ഥാനപ്പേരായിരുന്നു ഡോക്ടർ എന്നത്. വയലാർ വെടിവയ്പ്പിന് ഗൗരവമായി പരിക്കേറ്റു കിടന്ന കുമാരനെ ജീവനുണ്ടോയെന്നു പരിശോധിച്ച് പട്ടാളം തോക്കിന്റെ പാത്തികൊണ്ട് ഇടിച്ചു. എന്നാൽ കുമാരൻ അനങ്ങിയില്ല. പട്ടാളക്കാർ പിൻവാങ്ങിയശേഷം ചതഞ്ഞൊടിഞ്ഞ കൈയുമായി കളവംകോട് ശക്തീശ്വരം ക്ഷേത്രത്തിനു പടിഞ്ഞാറുവശമുള്ള മണ്ടന്തേ കാട്ടിൽ എത്തിച്ചേർന്നു. അവിടെ എൻ.പി. തണ്ടാർ, സി.കെ. പുരുഷോത്തമൻ, കുമാരപണിക്കർ, കെ.ആർ. സുകുമാരൻ, ഫയൽമാൻ കേശവൻ തുടങ്ങിയവർ മുൻകൂട്ടി നിശ്ചയിച്ച യോഗത്തിന് എത്തിച്ചേർന്നിരുന്നു. അവിടെവച്ചാണ് ക്യാമ്പുകൾ പിരിച്ചുവിട്ട് എല്ലാവരും ഒളിവിൽ പോകുവാനുള്ള തീരുമാനമെടുത്തത്.