റ്റി.എ. വാസവൻ
മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രവർത്തകനായിരുന്നു. കരിങ്ങാട്ടുവെളി, തടത്തുവെളി എന്നീ ക്യാമ്പുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. മാരാരിക്കുളം വെടിവയ്പ്പിനെ തുടർന്ന് 14 മാസം ഒളിവിൽപ്പോയി. കേസുകൾ പിൻവലിച്ചശേഷമാണ് പുറത്തുവന്നത്. വീണ്ടും കേസ് ചുമത്തി പത്തുമാസം ജയിലിലിട്ടു.