ദിവാകരൻ കരിയിൽ
കളവംകോടുകാരനായ കരിയിൽ ദിവാകരൻ വയലാർ ക്യാമ്പിലെ അംഗമായിരുന്നു. അച്ഛൻ കരിയിൽ കുഞ്ഞുണ്ണി നിലത്തെഴുത്താശാൻ ആയിരുന്നു. അമ്പലത്തിൽ കോലം പണിയും ഉണ്ടായിരുന്നു. വയലാർ വെടിവയ്പ്പിൽ ദിവാകരനു വെടികൊണ്ടുവെന്നായിരുന്നു ആദ്യം വീട്ടിൽ കിട്ടിയ വിവരം. കളവംകോട് ക്യാമ്പിലെ അംഗമായിരുന്ന ജ്യേഷ്ഠൻ പത്മനാഭൻ വയലാർ വെടിപ്പറമ്പിൽചെന്നു തിരയുകയും ചെയ്തു. ദിവാകരൻ വെടികൊണ്ട പള്ളിപ്പുറത്തുള്ള ഒരു ക്രിസ്ത്യൻ കുട്ടിയെ രക്ഷിച്ച് രാമവർമ്മയുടെ പറമ്പിൽ പകൽ മുഴുവൻ കിടക്കുകയായിരുന്നു. സന്ധ്യയ്ക്ക് ആ കുട്ടിയേയുംകൊണ്ട് വീട്ടിൽ വന്നുകയറി. ഒരുപാട് രക്തം വാർന്നുപോയെങ്കിലും ആ കുട്ടി മരിച്ചില്ല. എന്നാൽ ബുദ്ധിഭ്രമം പിടിപെട്ടു.