എ.വി. പരമേശ്വരന്
മുഹമ്മ പഞ്ചായത്തില്‍ ചാരമംഗലത്ത് അറയ്ക്കല്‍ പറമ്പില്‍ വീട്ടില്‍ വേലുവിന്റെയും കല്യാണിയുടെയും മകനായി 1922-ല്‍ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് ഒക്ടോബർ മാസം തന്നെ അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. 3 മാസം ചേർത്തല ലോക്കപ്പിൽ വിചാരണ തടവുകാരനായി കിടന്നു. 6 മാസത്തേക്കു ശിക്ഷിച്ചു. ജയിൽമോചിതനായി 19 ദിവസത്തിനുശേഷം വീണ്ടും അറസ്റ്റിലായി. തുടർന്ന് ഒരുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരനായി. മർദ്ദനത്തിന്റെ ഫലമായി താടിയിൽ ഉണ്ടായ മുറിവ് തുന്നിക്കെട്ടിയ പാടായിരുന്നു രേഖകളിൽ തിരിച്ചറിവ് അടയാളം. കൊട്ടാരക്കരയിൽ 2 ഏക്കർ ഭൂമി അനുവദിച്ചു. 2010-ൽ 88-ാം വയസിൽ അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: സുജാത, സുലേഖ.

