കണ്ടൻ കാളികുഞ്ഞൻ
വയലാർ കരിക്കശേരി വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. ചെറിയത്തറ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. അവിടെനിന്നും മേനാശ്ശേരിയിലേക്കു സമരവുമായി ബന്ധപ്പെട്ടു പോയി. പിഇ10/46 നമ്പർ കേസിൽ അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി. പൊലീസിന്റെ തോക്കിന്റെ ബയണറ്റ് ചാർജ്ജേറ്റു മുഖത്തു പരിക്കേറ്റു. വിചാരണ തടവുകാരനായി ഒന്നരവർഷം ചേർത്തല സബ് ജയിലിൽ ശിക്ഷയനുഭവിച്ചു. 1992-ൽ അന്തരിച്ചു.ഭാര്യ: ഭാർഗവി കുഞ്ഞൻ. മക്കൾ: ബോബി, അമ്മിണി, ബെന്നി.