പി.കെ. ശ്രീധരന്
കഞ്ഞിക്കുഴി എസ്.എൽ പുരത്ത് പറമ്പില്‍ വീട്ടില്‍ കൊച്ചുരാമന്റെയും ചീരന്കുട്ടിയുടെയും മകനായി 1929-ല്‍ ജനിച്ചു. നാലാംക്ലാസ് വരെ പഠിച്ചു. കയർഫാക്ടറി തൊഴിലാളിയായിരുന്നു. യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. 17-ാമത്തെ വയസിലാണു സമരത്തിൽ പങ്കെടുത്തുത്. എസ്എന്‍ഡിപി 551-ാം നമ്പർ ശാഖയുടെ ആദ്യസെക്രട്ടറിയായിരുന്നു. വനസ്വർഗം ക്യാമ്പിലെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തെത്തുടർന്ന് കേസിൽ പ്രതിയായി. പാര്‍ട്ടി ആഫീസില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും വിദഗ്ധമായി രക്ഷപ്പെട്ട് ഒളിവിൽപോയി. 1964-നുശേഷം സിപിഐ(എം)നോടൊപ്പം പ്രവർത്തിച്ചു. ലോക്കൽകമ്മിറ്റി സെക്രട്ടറിയായിരുന്നു.നിലവില്‍ ജീവിച്ചിരിക്കുന്ന സമരനായകന്. സഹോദരങ്ങള്‍: പത്മനാഭന്, ഗോപാലന്, തങ്കമ്മ. ഭാര്യ: തങ്കമ്മ. മക്കള്‍: പുഷ്പാംഗദന്, അശോകന്, ശിവജി, അംബിക, ശ്രീകല.

