കായി കൊച്ചപ്പൻ
വയലാർ പുത്തറ വീട് കോടാരത്തിൽ വീട്ടിൽ ജനനം. “ക്യാപ്റ്റൻ കായി” എന്ന പേരിൽ അറിയപ്പെട്ടിരുന്നു. സമരകാലത്ത് വിവാഹിതയും ഏഴ്മക്കളുടെ അമ്മയുമായിരുന്നു. നൂറോളം സ്ത്രീകൾ പങ്കെടുത്ത ജാഥയെ നയിച്ചത് കായി ആയിരുന്നു. കോയിക്കൽ ക്യാമ്പിൽ നിന്നു ചെറിയ ക്യാമ്പിലേക്കു കുഞ്ഞുമായി നടന്നു വരുമ്പോൾ പട്ടാളക്കാർ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്.1979 സെപ്റ്റംബർ 15-ന് അന്തരിച്ചു.ഭർത്താവ്: കൊച്ചപ്പൻ. മക്കൾ: നാരായണി, വേലായുധൻ, കുമാരൻ, ശിവരാമൻ, മാധവൻ, കൗസല്യ, ഗോപാലൻ.