കേശവന് കുമാരന്
ചേര്‍ത്തല അര്‍ത്തുങ്കല്‍ കൊല്ലാട്ട് ഇടപ്പറമ്പിൽ വീട്ടിൽ 1914-ൽ ജനനം. ദേവസ്വം ചിറയിൽ കുടുംബക്കാർ നടത്തിയിരുന്ന കളവംകോടം കയർഫാക്ടറിയിൽ തൊഴിലാളിയായി. ചെങ്ങണ്ട കയർഫാക്ടറിയിൽ ജോലിചെയ്യവേ എൻ.എസ്.പി. പണിക്കർ ഉൾപ്പടെയുള്ളവരുമായി ചേർന്ന് തൊഴിലാളി യൂണിയൻ പ്രവർത്തനം ആരംഭിച്ചു. ഫാക്ടറിയിലുണ്ടായ തൊഴിലാളി സംഘർഷത്തെതുടർന്ന് 6 മാസം ജയിലിൽ തടവിലായി. ജയിൽമോചിതനായ കേശവൻ കുമാരന് ഫാക്ടറികളിൽ തൊഴിൽ ലഭിക്കാതിരുന്നതിനാൽ മുഹമ്മയിലെ ഒരു കയർ ഫാക്ടറിയിൽ പ്രാദേശിക പാർട്ടി നേതൃത്യം ഇടപ്പെട്ട് തൊഴിൽ നേടികൊടുത്തു. സമരത്തെത്തുടർന്ന് പിഇ8/1122 നമ്പർ കേസിൽ പ്രതിയായി. വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് 10 മാസം കൊച്ചിയിലും പത്തനംതിട്ടയിലും ഒളിവിൽ കഴിഞ്ഞു. മക്കൾ: ശശിധരൻ, ഐഷബേബി, നാഗപ്പൻ, അശോകൻ, ജയറാം.