കെ.കെ. കുമാരൻ (സായിപ്പ് കുമാരൻ)
വയലാർ കളവംകോടം കളച്ചം വെളിയിൽ വീട്ടിൽ 1925-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സായിപ്പുകുമാരൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പട്ടാളത്തിൽ നിന്നു പിരിഞ്ഞു വന്നതിനു ശേഷമാണ് വയലാർ സമരത്തിൽ പങ്കാളിയായത്. കളവംകോടം ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. ക്യാമ്പുകളിൽ സമരവോളണ്ടിയർമാർക്കു പരിശീലനം നൽകിയിരുന്നതു കെ.കെ. കുമാരൻ ആയിരുന്നു. ഒട്ടനവധി വയലാർ സമരസേനാനികളുടെ വിവരങ്ങളിൽ സായിപ്പുകുമാരനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. പിഇ4, പിഇ10 നമ്പർ കേസുകളിൽ പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. ഒൻപതുവർഷക്കാലം ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ തടവുശിക്ഷ അനുഭവിച്ചു. 2003 ഒക്ടോബർ 28-ന് അന്തരിച്ചു. അവിവാഹിതനായിരുന്നു.

