വി.വി.വാസു.
തണ്ണീര്‍മുക്കം വാരണം മഞ്ഞംവേലില് വെളുത്തയുടെയും കുട്ടയുടെയും മകനായി 1904 ജനുവരി 7-ൽ ജനിച്ചു. കയര്‍ത്തൊഴിലാളിയായിരുന്നു. സജീവ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും നിരവധി തൊഴിലാളി സമരങ്ങളിലെ പോരാളിയായിരുന്നു. മുഹമ്മയിൽ കലിങ്കുപൊളിക്കൽ സമരത്തിന്റെ ഭാഗമായി ഒളിവിൽ പോയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമർദ്ദനത്തിനിരയായി. പിഇ 8/1122 കേസിൽ പ്രതിയായി. അറസ്റ്റിലായി ഒരുവർഷവും ഒൻപതുമാസവും കൊല്ലം സബ് ജയിലും സെൻട്രൽ ജയിലും ശിക്ഷയനുഭവിച്ചു. 1976 നവംബറില്‍ അന്തരിച്ചു. ഭാര്യ:കളിക്കുട്ടി. മക്കൾ:തുളസി, ഭൽഗുണൻ, ഭാർഗവൻ, രഘുത്തമൻ, ഷണ്മുഖൻ, ബാലദേവൻ, ലക്ഷ്മണൻ, പ്രിയംവദ.

