നാരായണന് പാറവേലി
മാരാരിക്കുളം വടക്ക് മാനാട്ട് ചിറയില്‍ വീട്ടില്‍ അയ്യൻകുഞ്ഞിന്റെയും കോതയുടെയും മകനായി ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.സമരകാലത്ത് പാറവേലി എന്ന വീട്ടിലാണ് താമസിച്ചിരുന്നത്.മാരാരിക്കുളംസമരവുമായിബന്ധപ്പെട്ട് അറസ്റ്റിലായി ആലപ്പുഴ സബ് ജയിലില്‍ തടവുകാരനായിരുന്നു. മർദ്ദനമേറ്റിട്ടുണ്ട്. 1964-നുശേഷം സിപിഐയില്‍ പ്രവര്‍ത്തിച്ചു. 2009 നവംബര്‍4-ന് അന്തരിച്ചു. ഭാര്യ: ജാനകി.സഹോദരങ്ങൾ: കുമാരന്, കേശവന്, ഇന്നപ്പന്, കാര്‍ത്ത്യായനി.മക്കൾ: സുരേന്ദ്രന്, ശ്യാമള, പുഷ്പവല്ലി, പ്രകാശന്, ഷൈലജ, സതീശന്, സിന്ധു.