കെ.വേലായുധൻ
തണ്ണീര്‍മുക്കം കണ്ടകശ്ശേരിയിലെ കേശവനന്റെയും ചക്കിയുടെയും മകനായി 1920-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ത്തൊഴിലാളിയായിരുന്നു. പിന്നീട് ബാഹുലേയന് വൈദ്യന്റെ സാഹായിയായി പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. സമരവുമായി ബന്ധപ്പെട്ടു കേസിൽ പ്രതിയായി. ഒളശ എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞെങ്കിലും പൊലീസ് അറസ്റ്റിലായി. ക്രൂരമർദ്ദനമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിച്ചു 2005 ഫെബ്രുവരി 24-ന് അന്തരിച്ചു.