ചാണി വക്കച്ചൻ
ചേർത്തല കളവംകോട് വരയകാട് ചാണിയിൽ സി.റ്റി. വർഗീസ് അറിയപ്പെട്ടിരുന്നത് ചാണി വക്കച്ചൻ എന്നായിരുന്നു. ദേവസ്വംചിറ രാമൻ മുതലാളിയുടെ കയർ ഫാക്ടറിയിൽ സലീറ്റ തയ്യൽ തൊഴിലാളിയായിരുന്നു. കൂലി സമരത്തിൽ പങ്കാളിയായി. അരൂർ യൂണിയൻ നേതാവ് അവിരാ തരകനാണ് സ്റ്റേഷനിൽ നിന്ന് വക്കച്ചനെ ഇറക്കിക്കൊണ്ടു പോയത്. 19-ാമത്തെ വയസിൽ ബ്രട്ടീഷ് ആർമിയിൽ ചേർന്നു ഹവീൽദാർ ആയി. തിരികെ വന്നപ്പോൾ സുഹൃത്തുക്കളുടെ നിർബന്ധംമൂലം ക്യാമ്പിലെ പരിശീലനകനായി. വെടിവയ്പ്പ് തുടങ്ങിയപ്പോൾ സേനാനികൾ ചിതറി. വക്കച്ചൻ രക്ഷപ്പെട്ട് വീട്ടിൽ എത്തിയെങ്കിലും ആറുമാസം ഒളിവിൽ കഴിഞ്ഞു. വാറണ്ട് ഉണ്ടായിരുന്നതുകൊണ്ട് പാറായി തരകൻമാരുടെ സഹായത്തോടെ ചെങ്കോട്ടയിൽ ഏലത്തോട്ടത്തിൽ ജോലിക്കാരനായി. ദീർഘനാൾ കഴിഞ്ഞാണു തിരികെ നാട്ടിൽ തിരിച്ചെത്തിയത്.

