കെ.എൻ. കേശവൻ
വയലാർ കൊച്ചുതറയിൽ വീട്ടിൽ 1920-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. 1938-1947 കാലത്ത് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലും പ്രക്ഷോഭങ്ങളിലും പ്രവർത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ചേർത്തല ടൗണിലുള്ള കോഞ്ചേരി മാളികയിൽ പ്രവർത്തിച്ച താലൂക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ സെക്രട്ടറിയായിരുന്നു. 1941-ൽ സി.ജി. സദാശിവൻ, പരമേശ്വരൻ മൂപ്പൻ, ബാലകൃഷ്ണൻ എന്നിവർക്കൊപ്പം മൂന്നുമാസം ശിക്ഷ അനുഭവിച്ചു. വയലാർ സമരവുമായി ബന്ധപ്പെട്ട് 13 മാസം തമിഴ്നാട്ടിൽ ഒളിവിൽ താമസിച്ചെങ്കിലും പൊലീസ് പിടിയിലായി. തുടർന്ന് ഒൻപതുമാസം തടവുശിക്ഷ അനുഭവിച്ചു. ചേർത്തല ലോക്കപ്പിൽ ഭീകരമർദ്ദനം അനുഭവിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. ഭാര്യ:മീനാക്ഷി. മക്കൾ:ലാലപ്പൻ, സുലേഖ, ഷാജി, ഷൈല, സുജിത, ബിമൽറോയി.

