ലീഡേഴ്സ്

പി. കൃഷ്ണപിള്ള
ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തെ ഏറ്റവും നിർണായകമായി സ്വാധീനിച്ചനേതാവായിരുന്നു സഖാവ് പി. കൃഷ്ണപിള്ള. ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഏതാണ്ട് എല്ലാ സമര നേതാക്കളും തങ്ങളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കു കൊണ്ടുവന്നത് സഖാവാണെന്ന്അഭിമാനപുരസരംപറഞ്ഞിട്ടുണ്ട് വൈക്കത്തെ പറൂർവീട്ടിൽ 1906-ൽ മണ്ണാംപള്ളി നാരായണന്റെയും പാർവ്വതിഅമ്മയുടെയും മകനായി ജനിച്ചു. 13-14 വയസായപ്പോൾ അച്ഛനും അമ്മയും മരിച്ചു. നാലാംക്ലാസിൽ വിദ്യാഭ്യാസം അവസാനിച്ചു. 1921-ൽ കുറച്ചുനാൾ ആലപ്പുഴയിലെ ഒരു കയർ ഫാക്ടറിയിൽ തൊഴിലാളിയായി. വൈക്കം സത്യാഗ്രഹ വേദിയിലെ ഒരു പതിവു സന്ദർശകനായിരുന്നു 18 വയസുകാരനായിരുന്ന കൃഷ്ണപിള്ള. ഉത്തരേന്ത്യൻ പര്യടനത്തിനുശേഷം […]

കെ.സി. ജോർജ്
സമരകാലത്ത് തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർടിയുടെ പ്രസിഡന്റ് ആയിരുന്നു കെ.സി. ജോർജ്. സമരത്തിന്റെ തയ്യാറെടുപ്പു മുതൽ സമരശേഷമുള്ള പ്രതിരോധത്തിനും ചുക്കാൻപിടിച്ചു. പുന്നപ്ര-വയലാർ സമരം സംബന്ധിച്ച ഏറ്റവും ആധികാരികമായ ഗ്രന്ഥം കെ.സി. ജോർജിന്റെ ഗ്രന്ഥമാണ്. ആറന്മുളയ്ക്ക് അടുത്ത് പുത്തൻകാവിൽ 1903-ൽ ജനിച്ചു. സ്കൂളിലെ പ്രധാന അധ്യാപകൻ ആയിരുന്ന കെ.ജി. ചെറിയാൻ ആയിരുന്നു പിതാവ്. പിള്ളവാതംമൂലം മുടന്തി നടക്കാനേ ജോർജിനു കഴിയുമായിരുന്നുള്ളൂ. എങ്കിലും നീന്തലിലും കളികളിലും ഒട്ടും പിന്നോക്കമായിരുന്നില്ല. തൃശ്നാപള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ബിരുദമെടുത്തു. 1927-ൽ തിരുവനന്തപുരം ലോ […]

ടി.വി. തോമസ്
പുന്നപ്ര-വയലാർ സമരത്തിന്റെ തെളിവിലുള്ള അമരക്കാരനായിരുന്നു ടി.വി. തോമസ്. മറ്റെല്ലാ നേതാക്കളും ഒളിവിലിരുന്നു പ്രവർത്തിക്കുവാൻ തീരുമാനിക്കപ്പെട്ടപ്പോൾ ടി.വി. തോമസിന്റെ നിയോഗം പരസ്യമായി സ്വന്തം വീട്ടിൽ താമസിച്ചു സമരത്തിനു നേതൃത്വം നൽകണമെന്നുള്ളതായിരുന്നു. ആലപ്പുഴ തൈപ്പറമ്പുവീട്ടിൽ ടി.സി. വർഗീസിന്റെയും പുറക്കാട് കദളിപ്പറമ്പിൽ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2-ന് ജനിച്ചു. ഉമ്മച്ചനെന്നായിരുന്നു വീട്ടിൽ വിളിച്ചിരുന്ന പേര്. ലിയോ തേർട്ടിൻത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു ഉപരിപഠനം. 1930-ൽബി.എ.ബിരുദവും 1935-ൽ മദിരാശിയിൽ […]

കെ.വി. പത്രോസ്
പുന്നപ്ര-വയലാർ സമരത്തിന്റെ ആക്ഷൻകൗൺസിൽ കൺവീനർ ആയിരുന്നു കെ.വി. പത്രോസ്. “ഉദ്ദേശം ആറടിക്കു താഴെ പൊക്കം, കുറച്ച് അകത്തോട്ടു വളവുണ്ടോയെന്നു തോന്നിപ്പിക്കുന്ന നീണ്ടു മെലിഞ്ഞ ശരീരം, ലോഹദണ്ഡുപോലെയുള്ളതും ഞരമ്പുകൾ എഴുന്നുനിൽക്കുന്നതുമായ ബലിഷ്ഠമായ നീളമുള്ള കൈകൾ, തഴമ്പാർന്ന കൈപ്പത്തികളും വിരലുകളും, വിടർന്ന മൂക്ക്, കാലിൽ ആണിരോഗം ബാധിച്ചവരുടേതുപോലുള്ള നടത്തം” എന്നിങ്ങനെയാണ് പത്രോസിനെ സി. അച്യുതമേനോൻ വിവരിച്ചിട്ടുള്ളത്. കെ.വി. പത്രോസിന്റെ അമ്മയെ മാക്സിം ഗോർഖിയുടെ അമ്മയോടാണ് പല നേതാക്കളും ഉപമിച്ചിട്ടുള്ളത്. പത്രോസിന്റെ വീട് പരസ്പരം ബന്ധപ്പെടാനുള്ള ഒരു കേന്ദ്രമായിരുന്നു. പ്രമുഖ നേതാക്കളെല്ലാം […]

പി.ജി. പത്മനാഭൻ
പി.ജി. പത്മനാഭൻ പുന്നപ്ര-വയലാർ സമരത്തിന്റെ അഞ്ചംഗ കേന്ദ്ര ആക്ഷൻ കൗൺസിലിൽ ഒരാളായി സമരത്തെ നയിച്ചു. ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തിന്റെ നിർണ്ണായക വഴിത്തിരുവുകളിലെല്ലാംപി.ജി. പങ്കാളിയായിരുന്നു. 1932-33 കാലത്ത് കുട്ടനാട് തലവടിയിൽ നിന്നും ആലപ്പുഴയിലേക്ക് തൊഴിൽ അന്വേഷിച്ചു വന്നതാണ്. പുന്നശ്ശേരി വീട്ടിൽ കൃഷ്ണൻ ആയിരുന്നു അച്ഛൻ. അമ്മയുടെ പേര് അച്ചാരം അമ്മ. ആലപ്പി കമ്പനിയിൽ ഉണ്ടചുറ്റലിൽ തുടങ്ങി പായനെയ്ത്തുകാരനായി. പിന്നീട് ഒരു ആംഗ്ലോ-ഇന്ത്യൻ കമ്പനിയായ ഡിക്രൂസിലേക്കു മാറി. താമസം ‘കുട്ടി മാനേജരുടെ’ ഹോട്ടലിലായിരുന്നു. കെ.വി. പത്രോസ്, പി.കെ. പത്മനാഭൻ തുടങ്ങിയവരുടെ […]

പി.കെ. പത്മനാഭൻ
പുന്നപ്ര-വയലാർ സമരകാലത്ത് റ്റി.വി. തോമസിനോടൊപ്പം ഒളിവിൽ പോകാതെ പുറത്തുനിന്നു പ്രവർത്തിക്കുന്നതിനു പാർടി ചുമതലപ്പെടുത്തിയ മറ്റൊരു നേതാവായിരുന്നു പി.കെ. പത്മനാഭൻ. തൊഴിലാളികൾക്കിടയിൽ മാത്രമല്ല, മറ്റു ബഹുജനങ്ങൾക്കിടയിലും അത്രയേറെ ആദരവും അംഗീകാരവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. 1911-ൽ ജനിച്ച പത്മനാഭൻ കയർ ഫാക്ടറി തൊഴിലാളിയായി ജീവിതം തുടങ്ങി. അധികം താമസിയാതെ ഒരു കയർ കമ്പനിയിൽ അദ്ദേഹം മൂപ്പനായി. ചെറുപ്പത്തിൽതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം സജീവമായി. “സ്വാമി പത്മനാഭൻ” എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സദാ ശാന്തസ്വഭാവക്കാൻ ആയിരുന്നതുകൊണ്ടാണത്രേ സ്വാമി പത്മനാഭൻ […]

പി.റ്റി. പുന്നൂസ്
തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർടിയുടെ സെക്രട്ടറിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിന്റേതടക്കം അക്കാലത്തെ പാർടി നയരൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചു. മാർത്തോമാസഭയുടെ രൂപീകരണത്തിനു പ്രധാന പങ്കുവഹിച്ച പ്രശസ്തമായ തിരുവല്ലയിലെ ഒരു ക്രൈസ്തവ കുടുംബത്തിലാണ് 1911 ഒക്ടോബർ 20-ന് പി.റ്റി. പുന്നൂസ് ജനിച്ചത്. മദിരാശി സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ചശേഷം തിരുവനന്തപുരം ലോ കോളേജിൽ പഠിക്കാൻ ചേർന്നു. പഠനകാലത്താണ് സ്റ്റേറ്റ് കോൺഗ്രസിലേക്ക് ആകർഷിക്കപ്പെട്ടത്. രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ടു. എ. നാരായണപിള്ളയുടെ കേസ് വാദിക്കാൻവന്ന നരിമാനെ വിമാനത്താവളത്തിൽ സ്വീകരണം നൽകാൻ നിയമവിദ്യാർത്ഥികൾ തീരുമാനിച്ചു. […]

വർഗീസ് വൈദ്യൻ
11 തവണ അറസ്റ്റ് ചെയ്യപ്പെടുകയും 14 ലോക്കപ്പുകളിലും 2 സബ് ജയിലുകളിലും സെൻട്രൽ ജയിലിലുമായി 7 വർഷം തടവുശിക്ഷ അനുഭവിക്കുകയും 3 വർഷം ഒളിവിൽ പ്രവർത്തിക്കുകയും ചെയ്ത ത്യാഗനിർഭരമായ ജീവിതമാണ് വർഗീസ് വൈദ്യന്റേത്. പ്രസിദ്ധമായ തേവലക്കര കണ്ണ് വൈദ്യന്മാരുടെ പരമ്പരയിൽപ്പെട്ട കുഞ്ഞാക്കണ്ട വൈദ്യന്റെയും മറിയാമ്മയുടെയും മകനായി തേവലക്കര തോട്ടത്തിൽ വീട്ടിൽ 1914-ൽജനിച്ചു. അവരുടെ വൈദ്യശാല ആലപ്പുഴയിലേക്കു മാറ്റിയതോടെ വിദ്യാഭ്യാസം ആലപ്പുഴ സനാതനം ഹൈസ്കൂളിലായി. അനാരോഗ്യംമൂലം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ലെങ്കിലും സ്വകാര്യമായി ആയൂർവേദവും സംസ്കൃതവും പഠിച്ചു. വൈദ്യശാലയിൽ വന്നിരുന്ന […]

ആർ. സുഗതൻ
ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്തനായ നേതാവായിരുന്നു ആർ. സുഗതൻ. അനൗപചാരികമായ സംഭാഷണവും പെരുമാറ്റവും ലളിതവും നിസ്വാർത്ഥവും സമർപ്പിതവുമായ ജീവിതവുംമൂലം “സുഗതൻ സാർ” ഏവർക്കും പ്രിയപ്പെട്ട ഒരാളായിരുന്നു. ആലപ്പുഴ ആലിശ്ശേരിയിൽ 1902-ൽ ജനിച്ചു. കുട്ടിക്കാലത്തുതന്നെ മരപ്പണിക്കാരനായ അച്ഛനും അമ്മയും മരിച്ചു. മലയാളം ഹയർ (ഏഴാം ക്ലാസ്) പാസായപ്പോൾ വോൾകാർട്ട് ബ്രദേഴ്സിൽ തൊഴിലാളിയായി. 1921 മുതൽ 15 വർഷക്കാലം കാഞ്ഞിരംചിറയിൽ കണ്ടയാശാന്റെ കുടുംബ സ്കൂളിൽ അധ്യാപകനായി. ശ്രീധരവാധ്യാർ എന്നാണു വിളിച്ചിരുന്നത്. സ്കൂൾ ജോലി കഴിഞ്ഞാൽ എസ്എൻഡിപി പ്രവർത്തനങ്ങളിൽ വ്യാപൃതനായി. […]

സി.ജി. സദാശിവൻ
പുന്നപ്ര-വയലാർ സമരത്തിന്റെ കേന്ദ്ര ആക്ഷൻകൗൺസിൽ അംഗമായിരുന്നു.കുമാരപണിക്കരോടൊപ്പം ചേർത്തല-വയലാർ ഭാഗത്തെ സമരത്തിന്റെ നേതാവായിരുന്നു. പാണാവള്ളിയിൽ ചിറ്റയിൽ ഗോവിന്ദൻ വൈദ്യരുടെയും പാർവ്വതിയുടെയും മകനായി 1913-ൽ ജനിച്ചു. അച്ഛന്റെ ജ്യേഷ്ഠൻ പാണാവള്ളി കൃഷ്ണൻ വൈദ്യർ വളരെ പ്രശസ്തനും ശ്രീ നാരായണ ഗുരുവിന്റെ വൈദ്യരിൽ ഒരാളുമായിരുന്നു. സിജിയുടെ പിതാവിനാകട്ടെ മനോരോഗ ചികിത്സയിലായിരുന്നു പ്രാവീണ്യം. സി.ജി. സദാശിവന്റെ സ്കൂൾ വിദ്യാഭ്യാസം കുമ്പളങ്ങിയിൽ ആയിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ ഇന്റർമീഡിയേറ്റിനു ചേർന്നെങ്കിലും നിവർത്തനപ്രക്ഷോഭത്തിൽ സജീവമായി പഠനം ഉപേക്ഷിച്ചു. പന്തിഭോജനം, നിർജാതിത്വം, നിരീശ്വരത്വം, നിർമതത്വം, യുക്തിവാദം തുടങ്ങിയ […]

സൈമൺ ആശാൻ
തീരദേശ സമരത്തിന്റെ നേതാവായിരുന്നു സൈമൺ ആശാൻ. സമരദിനങ്ങളിൽ ജയിലിൽ ആയിരുന്നെങ്കിലും ആശാനാണ് പുന്നപ്രയിലെ പൊട്ടിത്തെറിയുടെ സൂത്രധാരൻ. വട്ടയാൽ കടപ്പുറത്ത് ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിലായിരുന്നു ജനനം. ബാല്യകാലത്ത് സൈമൺ അമ്മയും സഹോദരങ്ങളും ഒന്നിച്ച് പള്ളിയിൽ പതിവായി പോകുമായിരുന്നു. കൗമാരപ്രായം മുതൽ തന്നെ വട്ടയാൽ പള്ളിയിലെ വേദപാഠം ക്ലാസെടുക്കാൻ നിയുക്തനായി. അങ്ങനെയാണ് ‘ആശാൻ’ എന്ന വിളിപ്പേര് കിട്ടിയത്. അൾത്താര ശുശ്രൂഷകനായും വിൻസെന്റ് ഡി പോൾ സംഘം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ലിയോ തേർട്ടീന്ത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുഞ്ഞിൻനാളിൽ പിതാവ് […]

വി.എസ്. അച്യുതാനന്ദൻ
പാർടിയുടെയും ഭരണസംവിധാനത്തിന്റെയും ഏറ്റവും ഉയർന്ന പദവികളിലെത്തിയ പുന്നപ്ര-വയലാർ സമര സേനാനിയാണ് വി.എസ്. അച്യുതാനന്ദൻ. 1923 ഒക്ടോബർ 23-ന് പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. വിഎസിന് നാല് വയസുള്ളപ്പോൾ വസൂരി ബാധിച്ച് അമ്മയും 11 വയസുള്ളപ്പോൾ അച്ഛനും മരിച്ചു. അതോടെ വിദ്യാഭ്യാസം ഏഴാം ക്ലാസിൽ അവസാനിച്ചു. 1940-ൽ 17-ാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ തൊഴിലാളിയായി. യൂണിയൻ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കമ്മ്യൂണിസ്റ്റു പാർടിയിൽ അംഗവുമായി. ഇതിനിടയിൽ സ്വന്തം വീടിനു ചുറ്റുപാടുമുള്ള പാടശേഖരങ്ങളിലെ കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ […]

പി.എ. സോളമൻ
ആലപ്പുഴയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സെല്ലിന്റെ സെക്രട്ടറിയായിരുന്നു പി.എ. സോളമൻ. അരൂരിൽ ടി.കെ. രാമന്റെ വീട്ടിൽവച്ചു നടന്ന ഈ യോഗത്തെക്കുറിച്ച് സോളമൻ തന്നെ വിശദമായി എഴുതിയിട്ടുണ്ട്. ആലപ്പുഴ ചേർത്തല പനച്ചിക്കൽ ആൻഡ്രൂസിന്റെയും കത്രീനാമ്മയുടെയും മകനായാണ് ജനനം. 14-ാം വയസിൽ കയർ തൊഴിലാളിയായി. 20-ാമത്തെ വയസിൽ കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനായ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ മാനേജിങ് കമ്മിറ്റി അംഗമായി. മൂന്നാംക്ലാസ് വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിശാപാഠശാലയിലെ ക്ലാസുകളും സ്ഥിരോത്സാഹവുംമൂലവും മലയാളത്തിലും ഇംഗ്ലീഷിലും അവഗാഹം നേടി. തൊഴിലാളി വാരികയിൽ പല ലേഖനങ്ങളും […]

കാളിക്കുട്ടി ആശാട്ടി
ആലപ്പുഴയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നേരിട്ടു പങ്കുവഹിച്ച ഒട്ടനവധി മഹിളാ സഖാക്കളുണ്ട്. അവരിൽ ഭൂരിഭാഗവും നാല്പതുകളിലെ സ്ത്രീ മുന്നേറ്റത്തിൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ എത്തിയവരാണ്. എന്നാൽ തൊഴിലാളി പ്രസ്ഥാനത്തിലൂടെവന്ന മഹിളാപ്രവർത്തകരെ 1920-കളുടെ അവസാനം മുതൽ ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലെ വനിതാസമാജങ്ങളുമായി ബന്ധപ്പെടുത്തുന്ന കണ്ണിയാണ് കാളിക്കുട്ടി ആശാട്ടി. കണിച്ചുകുളങ്ങരയിൽ ചേന്നവേലിയിൽ പുരുഷന്റെയും വെളുത്തമ്മയുടെയും മകളായി ജനിച്ച കാളിക്കുട്ടി ഒരു പതിറ്റാണ്ടുകാലം കുടിപ്പള്ളിക്കുടത്തിൽ പഠിച്ചു. പുരാണങ്ങളിലും സാഹിത്യത്തിലും പ്രാവീണ്യംനേടി. വീട്ടുമുറ്റത്ത് മാവിൻചുവട്ടിൽ കുട്ടികൾക്കും സ്ത്രീകൾക്കും ക്ലാസ് തുടങ്ങിയതോടെ കാളിക്കുട്ടി ആശാട്ടിയായി. വിവാഹത്തോടെയാണ് […]

എൻ.പി. തണ്ടാർ
വയലാർ സമരത്തിന്റെ സമുന്നതനേതാക്കളിൽ ഒരാളായിരുന്നു എൻ.പി. തണ്ടാർ. പിന്നീട് നിയമസഭാ അംഗവും സിപിഐ(എം) നേതാവുമായി. വയലാർ പള്ളിശേരിൽ മാർത്താണ്ഡൻ വേലുപ്പണിക്കരുടെയും കാർത്ത്യായനിയുടെയും പത്ത് മക്കളിൽ മൂന്നാമനായി1919-ൽ ജനിച്ചു. വയലാർ രാമവർമ്മ സ്കൂൾ, ചേർത്തല ഗവൺമെന്റ് സ്കൂൾ, തുറവൂർ ടിഡി ഹൈസ്കുൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ടി.ഡി ഹൈസ്കൂളിൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് കോൺഗ്രസ് പാർടിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1938-ൽ മഹാത്മാഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ നടത്തിയ സമരത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ അന്നു […]

വി.കെ. അച്യുതൻ
തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പ്രാരംഭകാലം മുതൽ സജീവപ്രവർത്തകനായിരുന്നു വി.കെ. അച്യുതൻ. യൂണിയൻ പ്രവർത്തകനെന്ന നിലയിൽ സർവ്വാദരണീയനായിരുന്നു. വി.കെ. അച്യുതൻ പിയേഴ്സ് ലസ്ളി കമ്പനിയിലെ തൊഴിലാളിയായിരുന്നു. 1930-കളുടെ ഉത്തരാർദ്ധം തൊഴിലാളികളുടെ ഒറ്റപ്പെട്ട ചെറുത്തുനില്പുകളും സമരങ്ങളിലൂടെയും കൂലിവെട്ടിക്കുറയ്ക്കലുകൾ ഉൾപ്പെടെയുള്ള ഫാക്ടറികളിലെ അനീതികൾ അവസാനിപ്പിക്കാൻ കഴിയാതെ ട്രേഡ് യൂണിയൻ പ്രവർത്തകർ ഞെരിപിരികൊള്ളുന്ന കാലഘട്ടമായിരുന്നു. വി.കെ. അച്യുതന്റെ വാക്കുകൾ തന്നെ ഉദ്ധരിക്കട്ടെ: “ജനറൽ സെക്രട്ടറി സുഗതൻ സാറും ഞങ്ങൾ എട്ടുപത്തു പേരും എന്നും വൈകുന്നേരം യൂണിയൻ ഓഫീസിൽ കൂടും. ഈ രോഗത്തിന് ഒരു […]

അനഘാശയൻ
പുന്നപ്ര-വയലാർ സമരവിവരണങ്ങളിൽ വീണ്ടും വീണ്ടും കേൾക്കുന്ന ഒരു പേരാണ് 14-ാം വയസിൽ രക്തസാക്ഷിയായ അനഘാശയന്റേത്. അനഘാശയൻ മേനാശ്ശേരിയിലാണു രക്തസാക്ഷിയായതെങ്കിൽ ഒരു സഹോദരൻ പുന്നപ്രയിലാണു രക്തസാക്ഷിത്വം വരിച്ചത്. അനഘാശയനോടൊപ്പം അമ്മാവനായിരുന്ന പ്രഭാകരനും കൊല്ലപ്പെട്ടു. രാമൻ കൊലക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഭാകരനും മേനാശ്ശേരി ക്യാമ്പിലെ അംഗമായിരുന്നു. കടക്കരപ്പള്ളിയിലെ പടിഞ്ഞാറേ കാനാശ്ശേരി കുടുംബത്തിലെ പാവപ്പെട്ട ഒരു വീടായിരുന്നു അനഘാശയന്റേത്. അച്ഛൻ കെ.എ. രാമന് കയർ ഫാക്ടറിയിൽ പായ നെയ്ത്ത് തൊഴിലായിരുന്നു. അനഘാശയനും അച്ഛനോടൊപ്പം 12-ാം വയസിൽ ഫാക്ടറി ജോലിക്കു പോയിത്തുടങ്ങി. മേനാശ്ശേരി പ്രദേശത്തെ […]

എ.കെ. അനസൂയ
ആലപ്പുഴയിലെ വിപ്ലവപ്രസ്ഥാനം രൂപം നൽകിയ ഗായകരുടെ സംഘത്തിലെ പ്രമുഖയായിരുന്നു എ.കെ. അനസൂയ. 1943-ൽ നാലാമത് യൂണിയൻ വാർഷികത്തിൽ പാട്ട് മത്സരത്തിൽ 10 വയസുകാരിയായ അനസൂയ സമ്മാനം നേടി.ഈ വാർഷിക സമ്മേളനത്തിലാണ് തൊഴിലാളികളുടെ കലാകേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത്. യൂണിയൻ ആഫീസിന്റെ താഴത്തെ മുറിയായിരുന്നു കലാകേന്ദ്രം. തകഴി ശിവശങ്കരപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. പാടുന്നതിനും ആടുന്നതിനും നാടകത്തിനും വാദ്യത്തിനുമെല്ലാമായി നാല്പതോളം കലാകാരന്മാർ ഉണ്ടായിരുന്നു. രാമൻകുട്ടി ആശാൻ ആയിരുന്നു മുഖ്യസംഘാടകൻ. അദ്ദേഹത്തിന്റെ ദേശസേവകൻ എന്ന നാടകമാണ് ആദ്യമായി അവതരിപ്പിച്ചത്. വിദ്യാഭ്യാസത്തിനായി പാർടി ചെലവിൽ […]

വി.ജെ. ഏലിയാമ്മ
ആലപ്പുഴ വിപ്ലവപ്രസ്ഥാനത്തിലെ ഒരു തീപ്പൊരി ആയിരുന്നു വി.ജെ. ഏലിയാമ്മ. ഫാക്ടറികളിലെ സമരങ്ങളിൽ മുന്നണി പോരാളിയായിരുന്ന ഏലിയാമ്മ പൊലീസ് മർദ്ദനത്തിനെതിരെ അസംബ്ലിയിൽ പ്രതിഷേധിച്ചവരിൽ ഒരാളാണ്. ചങ്ങനാശ്ശേരിക്കു സമീപം ചെത്തിപ്പുഴ എന്ന സ്ഥലത്ത് വെളിയിൽ വീട്ടിൽ മാത്തുവിന്റെ മകളായിരുന്നു ഏലിയാമ്മ. പ്രാഥമികവിദ്യാഭ്യാസംപോലും ലഭിച്ചില്ല. മധുര കമ്പനിയിൽ നന്നേ ചെറുപ്പത്തിൽ കയർപിന്നൽ ജോലിക്കു കയറി. അധികം താമസിയാതെ സജീവ ട്രേഡ് യൂണിയൻ പ്രവർത്തകയായി. ഡാറാസ്മെയിൽ കമ്പനിയിൽ പണിയെടുക്കുന്ന കാലത്താണ് ആദ്യമായി പൊലീസ് മർദ്ദനം ഏൽക്കുന്നത്. കരിങ്കാലികളെ ചെറുത്ത ഏലിയാമ്മയെ പൊലീസ് ഇൻസ്പെക്ടർ കാനയിലേക്ക് […]

കെ.കെ. കമലാക്ഷി
വയലാർ ക്യാമ്പിന്റെ ക്യാപ്റ്റൻ ആയിരുന്ന കെ.സി. വേലായുധന്റെ സഹധർമ്മിണിയാണ് കെ.കെ. കമലാക്ഷി. വയലാർ ക്യാമ്പിൽ കെ.കെ. കമലാക്ഷിയും അംഗമായിരുന്നു. വളരെ ചെറുപ്പംമുതൽ തന്നെ കമലാക്ഷി രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിൽ ചിലർ എതിർപ്പു കാണിച്ചെങ്കിലും അച്ഛനും സഹോദരനും പിന്തുണച്ചു. കയർപിരി മേഖലയിലെ സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണു വ്യാപൃതയായത്. അന്ന് വയലാർ രവിയുടെ മാതാവ് ദേവകി കൃഷ്ണനും സ്തീകൾക്കു നേതൃത്വം നൽകാൻ ഉണ്ടായിരുന്നൂവെന്ന് കമലാക്ഷി ഓർക്കുന്നു. കമ്മ്യൂണിസ്റ്റ് പാർടി 1940-കളിൽ കയർപിരി മേഖലയിലും മത്സ്യബന്ധന മേഖലയിലും കാർഷിക മേഖലയിലും തൊഴിലാളികെ […]

വി.കെ. കരുണാകരൻ
തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സിൽ ഹവീൽദാർ ആയിരുന്ന വി.കെ. കരുണാകരൻ, സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി 1937-ൽ ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ജന്മനാടായ ആലപ്പുഴയായി പ്രവർത്തനരംഗം. കറുത്ത് ദൃഡഗാത്രനായ ആറടിപ്പൊക്കക്കാരൻ വി.കെ. കരുണാകരന്റെ വിളിപ്പേര് കാക്കച്ചി എന്നായിരുന്നു. സ്വദേശിപ്രസ്ഥാനത്തെ പിന്തുണച്ചു സുഭാഷ് ചന്ദ്രബോസിനെപ്പോലെ ഖദർ ഷാൾ പുതച്ചാണ് അക്കാലത്ത് നടന്നിരുന്നത്. 1938-ലെ പണിമുടക്കു കാലത്ത് രാജാവിന്റെ ജന്മദിനത്തിനു പൊലീസിന്റെയും പട്ടാളത്തിന്റെയും യാത്ര തടസ്സപ്പെടുത്തുന്നതിനുവേണ്ടി പുന്നപ്രയ്ക്ക് അടുത്ത് പറവൂരിൽ കലിങ്ക് പൊളിക്കുന്നതിനും കാറ്റാടി മരങ്ങൾ വെട്ടിയിട്ട് ഗതാഗതം അസാധ്യമാക്കുന്നതിനും നേതൃത്വം നൽകി. കാക്കച്ചിയുടെ […]

സി.കെ. കുമാരൻ വക്കീൽ
ചേർത്തലയിലെ സമരനായകരിൽ ഒരാളായിരുന്നു സി.കെ. കുമാരൻ വക്കീൽ. സമരവേളയിൽ ചേർത്തല കയർ ഫാക്ടറി യൂണിയന്റെ പ്രസിഡന്റ് ആയിരുന്നു. വയലാറിലെ കളവങ്കോടം ചമ്പക്കാട്ട് വീട്ടിൽ കേശവന്റെയും കായിഅമ്മയുടെയും മകനായി 1910-ൽ ജനിച്ചു. പഠനകാലത്തുതന്നെ നിവർത്തനപ്രക്ഷോഭത്തിലും ക്ഷേത്രപ്രവേശനസമരത്തിലും പങ്കെടുത്തു.പഠനാനന്തരം ചേർത്തല കോടതിയിൽ അഭിഭാഷകനായിരിക്കേ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സ്റ്റേറ്റ് കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. 1938-ലെ സമരത്തിലെ യോഗങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നതിനു മുൻകൈയെടുത്തു. 1943-ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. ചേർത്തല താലൂക്കിലെ ജന്മി-ഗുണ്ടാ പീഡനങ്ങൾക്കെതിരെ പാവപ്പെട്ടവരെ സംഘടിപ്പിച്ചു പ്രതിരോധം ഉയർത്തുന്നതിന് കുമാരന്റെ വക്കീൽസ്ഥാനം […]

എൻ.കെ. അയ്യപ്പൻ
മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ അതിർത്തിയിലെ ആക്ഷൻ കൗൺസിൽ കൺവീനർ ആയിരുന്നു സഖാവ് മുഹമ്മ അയ്യപ്പൻ എന്നറിയപ്പെടുന്ന എൻ.കെ. അയ്യപ്പൻ. മുഹമ്മയ്ക്ക് തെക്കുവശമുള്ള പൊന്നാട് നരിയന എന്ന കർഷകത്തൊഴിലാളി കുടുംബത്തിലാണ് അയ്യപ്പൻ ജനിച്ചത്. മലയാളം രണ്ടാംക്ലാസ് വരെ പഠിച്ചു. പന്ത്രണ്ടാമത്തെ വയസിൽ തന്റെ രണ്ട് ജ്യേഷ്ഠന്മാരോടൊപ്പം മുഹമ്മയിലെ വില്യം ഗുഡേക്കർ കമ്പനിയിൽ ജോലിക്കു പ്രവേശിച്ചു. 1933-ൽ മുഹമ്മയിലെ ആദ്യത്തെ വായനശാലയായ തൊഴിലാളി വായനശാല സ്ഥാപിക്കുന്നതിനു മുൻകൈയെടുത്തു. സി.കെ. കരുണാകര പണിക്കരെ വായനശാല പ്രസിഡന്റാക്കുന്നതിനു മുൻകൈയെടുത്തത് എൻ.കെ. […]

കെ.കെ. കൊച്ചുനാരായണൻ
ബന്ധനസ്ഥനാക്കി തുടർച്ചയായി മർദ്ദിച്ചുകൊണ്ടിരുന്ന ഇൻസ്പെക്ടർ സത്യനേശനോട് കൊച്ചുനാരായണൻ ഗർജ്ജിച്ചു “സിപിയുടെ ചോറ്റുപട്ടി, ചുണയുണ്ടെങ്കിൽ എന്റെ കൈയിലെ കെട്ടൊന്ന് അഴിക്ക്”. ഒരു നിമിഷം പൊലീസ് സ്തംഭിച്ചുവെങ്കിലും പിന്നീട് നടന്നത് ഒരു പൈശാചിക മർദ്ദനമായിരുന്നു. മണ്ണഞ്ചേരി വടക്കനാര്യാട് കണ്ടത്തിൽ വീട്ടിൽ കണ്ടന്റെയും കുഞ്ഞമ്മയുടെയും മകനായി 1919-ൽ ജനിച്ചു. നാലാംതരം വരെ വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. ആസ്പിൻവാൾ കമ്പനിയിലെ ഫാക്ടറി കമ്മിറ്റി കൺവീനർ. ദൃഡഗാത്രൻ. വിരിശ്ശേരി ക്യാമ്പിന്റെ നേതാവ്. ഒക്ടോബർ 24-ലെ ജാഥ നയിച്ചു. കോമളപുരം പാലം പൊളിച്ചു, ഫോൺ […]

എൻ.കെ. ഗോപാലൻ
പുന്നപ്ര-വയലാർ സമരത്തിനുശേഷമുള്ള ചെറുത്തുനിൽപ്പിന്റെ പ്രമുഖരിൽ ഒരാളായിരുന്നു എൻ.കെ. ഗോപാലൻ. ഒളിവിൽ കഴിയുന്ന സഖാക്കൾക്കു താവളമൊരുക്കുകയെന്നതായിരുന്നു മുഖ്യചുമതല. ആലപ്പുഴബീച്ച് വാര്ഡില് നടയില് വടക്കേതില് കുഞ്ഞുപണിയ്ക്കന്റെയും മാണിക്യയുടെയും മകനായി 1924 നവംബര് 24-ന് ഗോപാലൻ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം നേടി.ഡാറാസ്മെയിലിലും ബോംബെ കമ്പനിയിലും ജോലി ചെയ്തു. ആസ്പിൻവാൾ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ 1946-ലാണ് പാർടി അംഗമാകുന്നത്. എം.ടി. ചന്ദ്രസേനൻ ആയിരുന്നു ബ്രാഞ്ച് സെക്രട്ടറി. പാർട്ടി മെമ്പർഷിപ്പ് കിട്ടുംമുമ്പുതന്നെ ഫാക്ടറി കമ്മിറ്റി അംഗമെന്ന നിലയിൽ യൂണിയൻ ആഫീസുമായി സജീവബന്ധം പുലർത്തിയിരുന്നു. തിരുവിതാംകൂർ കയർ […]

എ.കെ. ചക്രപാണി
വോൾക്കാട്ട് ബ്രദേഴ്സിൽ ഫാക്ടറി കമ്മിറ്റി കൺവീനറും യൂണിയന്റെ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. 1946-ലെ പണിമുടക്കിൽ പുന്നപ്ര പൊലീസ് ക്യാമ്പ് ഉൾപ്പെടെയുള്ള പ്രദേശത്തെ വാർഡ് കൗൺസിൽ കമ്മിറ്റി കൺവീനർ ആയിരുന്നു. പുന്നപ്ര അയ്യൻപറമ്പിൽ കിട്ടന്റെ മകനായി 1919 ഒക്ടോബർ 7-ന് തൊഴിലാളി കുടുംബത്തിൽ ജനിച്ചു. അഞ്ചാംക്ലാസ് വരെ പഠിച്ചു. അതിനുശേഷം 13-ാം വയസിൽ ചെറുകിട ഫാക്ടറികളിൽ ജോലിക്കു പോയി. മൂത്തജ്യേഷ്ഠൻ എ.കെ. മാധവൻ (പട്ടര്) ലേബർ അസോസിയേഷൻ പ്രവർത്തകനായിരുന്നു. അതോടൊപ്പം ആര്യസമാജം പ്രവർത്തകനും. ജ്യേഷ്ഠൻ വീട്ടിൽ തൊഴിലാളി വാരിക […]

എച്ച്.കെ. ചക്രപാണി
1942-ൽ പൂനയിൽ മിലിട്ടറി സർവ്വീസിലായിരിക്കുമ്പോൾ കോൺഗ്രസ് സമ്മേളനം കേൾക്കാൻ പോയി. തുടർന്ന് മിലിട്ടറി പൊലീസ് കേസെടുത്തു. ഒരുമാസക്കാലം കോർട്ട് യാർഡിൽ കിടക്കേണ്ടി വന്നു. ബ്രട്ടീഷ് സൈന്യത്തിൽ ബർമ്മയിലും മറ്റും സേവനമനുഷ്ടിച്ചു. 1946-ൽ നിർബന്ധ പിരിച്ചുവിടലിന് അപേക്ഷിച്ച് നാട്ടിൽ തിരിച്ചുവന്നു. തിരികെ വന്ന എച്ച്.കെ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി കമ്മ്യൂണിസ്റ്റ് പാർടിയിൽ ചേർന്നു.പുന്നപ്ര-വയലാർ സമരത്തിനു മുന്നോടിയായി കർഷകത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും അതുപോലെ വിവിധ യൂണിയനുകളിൽ പ്രവർത്തിക്കുന്നവരുടെ ഐക്യവേദിയായി വാർഡുകളിൽ ട്രേഡ് കൗൺസിലുകൾ രൂപീകരിക്കുന്നതിൽ പങ്കാളിയായി. സമരവോളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതിനുള്ള […]

കാട്ടൂർ ജോസഫ്
രക്തസാക്ഷി കാട്ടൂർ ജോസഫ് ആസ്പിൻവാൾ കയർ ഫാക്ടറിയിലെ തൊഴിലാളി ആയിരുന്നു. ആരോഗ്യ ദൃഡഗാത്രനായ ജോസഫ് ഡ്രൈവിംങ്ങിലും പ്രാവീണ്യം ഉണ്ടായിരുന്നു. ഏത് അനീതിയേയും നേരിട്ട് എതിർക്കുകയെന്ന സ്വഭാവക്കാരൻ. 1938-ലെ പൊതുപണിമുടക്കിൽ അറസ്റ്റ് ചെയ്യപ്പെട്ടു. എട്ടുമാസം ജയിൽവാസം അനുഭവിച്ചു. ഈ പണിമുടക്കു കാലത്തുതന്നെ ജോസഫ് പ്രകടനത്തിനായി വാരിക്കുന്തം തയ്യാറാക്കിയിരുന്നു. അതുകൊണ്ട് ‘കുന്തം ജോസഫ്’ എന്നും കാട്ടൂരിൽ വിളിപ്പേര് ഉണ്ടായിരുന്നു. ആസ്പിൻവാളിൽ ജോലി ചെയ്തിരുന്ന പത്തിരുപതു പേർ കാട്ടൂരിൽ ഉണ്ടായിരുന്നു. അവരെല്ലാം ഒരുമിച്ചാണു പണിക്കു പോയിരുന്നതും തിരികെ വന്നിരുന്നതും. വെളുപ്പിന് 5 […]

കൊല്ലം ജോസഫ്
കൊല്ലത്തുനിന്ന് തൊഴിൽനേടി ആലപ്പുഴയിലെത്തിയ കെ.കെ. ജോസഫ് ആലപ്പുഴ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ കൊല്ലം ജോസഫ് എന്ന നിലയിൽ അറിയപ്പെട്ടു. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ മിതവാദപരമായ നിലപാടുകൾക്കെതിരെ ചെറുപ്പക്കാർക്കൊപ്പമായിരുന്നു കൊല്ലം ജോസഫും. 1935 ആദ്യവാരം കിടങ്ങാംപറമ്പ് മൈതാനത്തുവച്ച് വൈക്കം നാരായണപിള്ള വക്കീലിന്റെ അധ്യക്ഷതയിൽ തൊഴിലാളികളുടെ പൊതുയോഗം നടന്നു. പ്രാസംഗികനായ കൊല്ലം ജോസഫ് തിരുവിതാംകൂർ മഹാരാജാവ് സിലോണിൽവച്ചു തൊഴിലാളികളെക്കുറിച്ചു പറഞ്ഞ കാര്യങ്ങളെ വിമർശിച്ചു. അധ്യക്ഷൻ പ്രസംഗം തടയുകയും യോഗം പിരിച്ചുവിടുകയും ചെയ്തു. തുടർന്ന് തൊഴിലാളികൾ മറ്റൊരു യോഗം കൂടി. ഇനിമേലിൽ […]

പി.പി. ജോൺകുട്ടി
അമ്പലപ്പുഴ താലൂക്ക് മത്സ്യത്തൊഴിലാളി യൂണിയന്റെ കാട്ടൂർ പ്രസിഡന്റ് ആയിരുന്നു പി.പി. ജോൺകുട്ടി. നേതാവ് എന്നാണ് നാട്ടുകാർ അഭിസംബോധന ചെയ്തിരുന്നത്. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ നായകരിൽ ഒരാളായിരുന്നുജോൺകുട്ടി. സമ്പന്ന മത്സ്യത്തൊഴിലാളി കുടുംബത്തിലാണു ജനിച്ചത്. ലിയോതേർട്ടീന്തിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ വിദേശവസ്ത്ര ഷോപ്പുകളുടെ പിക്കറ്റിംഗിൽ സന്നദ്ധഭടനായി സ്ഥിരം പോകാൻ തുടങ്ങി. വളരെ പണിപ്പെട്ടാണ് കുടുംബക്കാരും പള്ളിയുംകൂടി ഈ സമരരംഗത്തുനിന്നും വിദ്യാർത്ഥിയായ ജോൺകുട്ടിയെ പിന്തിരിപ്പിച്ചത്. സൈമൺ ആശാനാണ് ജോൺകുട്ടിയെ മത്സ്യത്തൊഴിലാളി യൂണിയന്റെ പ്രവർത്തകനാക്കി മാറ്റിയത്. ഒക്ടോബർ 17-ന് തീവയ്പ്പിനുശേഷം പൊലീസ് വേട്ട കൊടുമ്പിരികൊണ്ടപ്പോൾ […]

കെ.വി. തങ്കപ്പൻ
മാരാരിക്കുളം സമരത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. മുഹമ്മ യൂണിയൻ ആഫീസ് കേന്ദ്രീകരിച്ചുള്ള ക്യാമ്പിന്റെ ക്യാപ്റ്റൻ ആയിരുന്നു കെ.വി. തങ്കപ്പൻ. മുഹമ്മ പുത്തൻപറമ്പ് വാവയുടെയും നാരായണിയുടെയും മകനായി 1920-ൽ ജനിച്ചു. അഞ്ചാംക്ലാസ് വരെ വിദ്യാഭ്യാസം.അച്ഛൻ ജോലി ചെയ്തിരുന്ന വില്യംഗുഡേക്കർ കയർ കമ്പനിയിൽ തങ്കപ്പനും തൊഴിലാളിയായി. 1937-ൽ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ രൂപീകൃതമായതു മുതൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. മൂപ്പൻ കാശിനെതിരെ 1938-ൽ നടത്തിയ പണിമുടക്കിൽ സജീവമായിരുന്നു.പൊതുപണിമുടക്കത്തോടെയാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർടിയിലും അംഗമാകുന്നത്. […]

വി.കെ. തേവൻ
വയലാർ സമരത്തിൽ കർഷകത്തൊഴിലാളികൾ വലിയതോതിൽ പങ്കെടുത്തിരുന്നു. കർഷകത്തൊഴിലാളി കുടുംബത്തിലാണു തേവൻ ജനിച്ചു വളർന്നത്. വയലാർ പുതുവൽ നികർത്തിൽ വീട്ടിൽ കൊച്ചുപെണ്ണിന്റെ മകനായി 1930-ൽ ജനനം. പത്താംക്ലാസ് വരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളിയായി. വയലാർ തെക്ക്, ചെറീത്തറ, കൊല്ലപ്പള്ളി, കുന്നുകുഴി എന്നിവിടങ്ങളിലായി വയലാറിൽ നാല് ക്യാമ്പുകളാണു തുറന്നത്. ഇതിൽ ചെറീത്തറ ക്യാമ്പിലായിരുന്നു തേവൻ. മേനാശ്ശേരിയിൽ ക്യാമ്പ് സംഘടിപ്പിച്ചത് ചെറീത്തറക്കാർ ആയിരുന്നു. വെടിവയ്പ്പ് സമയത്തു മേനാശ്ശേരി ക്യാമ്പിൽ ഉണ്ടായിരുന്നു. പട്ടാളക്കാരുടെ ആക്രമണത്തെ ചെറുക്കുവാൻ കിടങ്ങുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുടക്കത്തിൽ […]

കെ.എൻ. ദത്ത്
ആലപ്പുഴയിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു കെ.എൻ. ദത്ത്. ഇദ്ദേഹമായിരുന്നു മറ്റു സമീപപ്രദേശങ്ങളിൽ പാർടിയുടെ ഘടകങ്ങൾ രൂപീകരിച്ചതും രാഷ്ട്രീയ വിദ്യാഭ്യാസത്തിനു മുൻകൈയെടുത്തതും. 1938-ലെ പൊതുപണിമുടക്കിന് ആശയപരമായും സംഘടനാപരമായ നേതൃത്വവും നൽകിയത് കോൺഗ്രസ് സോഷ്യലിസ്റ്റുകാർ ആയിരുന്നു. കയർത്തൊഴിലാളിയായ കെ.എൻ. ദത്ത് തിരുവിതാംകൂർ ലേബർ അസോസിയേഷനിൽ അംഗമായിരുന്നു. ‘തൊഴിലാളി’ പത്രം ദത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാടു കരുപ്പിടിപ്പിക്കുന്നതിൽ വലിയപങ്കു വഹിച്ചിട്ടുണ്ട്. 1937-ൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ രജിസ്റ്റർ ചെയ്തപ്പോൾ യൂണിയൻ ഭരണസമിതിയിൽ പുതുരക്തത്തിനു കൂടുതൽ പ്രാതിനിധ്യം ലഭിച്ചു. […]

സി.കെ. കരുണാകരപണിക്കർ
മുഹമ്മയിലെ ചീരപ്പൻചിറ തറവാട്ടിലെ കാരണവർ സി.കെ. കരുണാകരപണിക്കർ ആയിരുന്നു മാരാരിക്കുളം സമരത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാൾ. 1904-ൽ കൃഷ്ണപണിക്കരുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകനായി ജനിച്ചു. ഏഴാംക്ലാസിൽ വച്ച് സ്കൂൾ വിദ്യാഭ്യാസം നിർത്തി. പന്തുകളി, കുതിരസവാരി, പക്ഷിവേട്ട തുടങ്ങിയ കായികവിനോദങ്ങളിലായിരുന്നു താല്പര്യം. എൻ.കെ. അയ്യപ്പനാണ് സ്ഥലത്തെ പ്രധാന പ്രമാണിയായ കരുണാകരപണിക്കരെ തൊഴിലാളി വായനശാലയുടെ പ്രസിഡന്റാകാൻ പ്രേരിപ്പിച്ചത്. വായനശാലയുടെ പേര് തൊഴിലാളി എന്ന് ആയിരുന്നതിൽ പണിക്കർക്ക് ആദ്യം വൈമനസ്യം ഉണ്ടായിരുന്നു. എന്നാൽ അധികം താമസിയാതെ വായനശാല കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന തിരുവിതാംകൂർ ലേബർ […]

കെ. ദാസ്
മാരാരിക്കുളം സമരത്തിന്റെ പ്രമുഖനേതാക്കളിൽ ഒരാളായിരുന്നു കെ. ദാസ്. നിസ്വാർത്ഥ രാഷ്ട്രീയപ്രവർത്തനത്തിന്റെ പ്രതിരൂപമായിരുന്നു. നിയമസഭയിലേക്കു മത്സരിക്കാൻ പാർടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചപ്പോഴും സ്വയം ഒഴിവാകുകയായിരുന്നു. 1921-ൽ മുഹമ്മ ചാരമംഗലത്തെ കർഷ കുടുംബമായ തുരുത്തിക്കാട് കേശവന്റെയും ചീരമ്മയുടെയും മകനായി ജനിച്ചു. ഏഴാംക്ലാസുവരെ മുഹമ്മയിൽ പഠിച്ചു. തിരുവനന്തപുരത്തെ തുടർപഠനം പൂർത്തിയാക്കാനായില്ല. കോൺഗ്രസ് പ്രവർത്തകനായിട്ടാണു പൊതുജീവിതം ആരംഭിച്ചത്. മുഹമ്മയിലെ കയർ ട്രേഡ് യൂണിയനുമായി സഹകരിച്ചു പ്രവർത്തിച്ചു. 1938-ലെ പണിമുടക്കിൽ സജീവമായിരുന്നു. പണിമുടക്കത്തിനുശേഷവും ഒത്തുതീർപ്പുവ്യവസ്ഥകൾ പാലിക്കാത്ത ചെറുകിട ഫാക്ടറികളിൽ വീണ്ടും സമരം വേണ്ടിവന്നു. പി. കൃഷ്ണപിള്ളയുടെ […]

എസ്.കെ. ദാസ്
കുട്ടനാട്ടിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിൽ ഒരാളായ എസ്.കെ. ദാസ് പുന്നപ്ര-വയലാർ സമരത്തിലെയും പോരാളിയായിരുന്നു. യഥാർത്ഥത്തിൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റമാണ് വയലാർ പ്രദേശത്തെ കർഷകത്തൊഴിലാളികളുടെ ഉയർത്തെഴുന്നേൽപ്പിനു പ്രചോദനമായത്. തത്തംപള്ളിയിൽ കണ്ടത്തിൽ വീട്ടിൽ 1917-ൽ ജനിച്ചു. യൂണിയൻ പ്രവർത്തകനായി. 1938-ലെ പണിമുടക്കു കാലത്ത് വി.കെ. പുരുഷോത്തമനും വി.കെ. പത്മനാഭനും എസ്.കെ. ദാസിന്റെ പള്ളാത്തുരുത്തിയിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു. കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇതു വേദിയൊരുക്കി. ജയിലിൽ നിന്നു പുറത്തുവന്ന കൊല്ലം ജോസഫും ഇതേ അഭിപ്രായക്കാരനായിരുന്നു. അങ്ങനെ 1939-ൽ […]

എസ്. ദാമോദരൻ
ദാമോദരനെയും സഹോദരൻ കുമാരനെയും നാട്ടുകാരും സുഹൃത്തുക്കളും “എസ്” എന്നാണു വിളിച്ചിരുന്നത്. കുമാരന്റെ പ്രവർത്തനമണ്ഡലം തിരുവനന്തപുരത്തേക്കും പിന്നീട് ഡൽഹിയിലേക്കും മാറിയപ്പോൾ ദാമോദരന്റെ വിളിപ്പേരായി “എസ്” മാറി. ആര്യാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊച്ചുതകിടി വീട്ടിൽ 1921-ൽ എസ്. ദാമോദരൻ ജനിച്ചു. അച്ഛൻ കിട്ടച്ചൻ കയർ തൊഴിലാളിയിരുന്നു. അമ്മ കൊച്ചുപാറു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കയർ ഫാക്ടറി തൊഴിലാളിയായി. പി. കൃഷ്ണപിള്ളയുമായിട്ടുള്ള ബന്ധമാണ് കമ്മ്യൂണിസ്റ്റ് പാർടിയിലേക്ക് ആകർഷിച്ചത്. 1939-ൽ കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. പലപ്പോഴും കൃഷ്ണപിള്ളയുടെ താവളം കൊച്ചുതകിടി വീടായിരുന്നു.പി. കൃഷ്ണപിള്ള […]

പി.കെ. നാരായണൻ
മുഹമ്മയിലെ കയർ തൊഴിലാളി യൂണിയന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു പി.കെ. നാരായണൻ. മുഹമ്മ ചാരമംഗലത്ത് പുത്തൻപുരയിക്കൽ വീട്ടിൽ ജനനം. വില്യംഗുഡേക്കർ ഫാക്ടറിയിൽ തൊഴിലാളിയായി. മൂപ്പൻകാശും മൂപ്പൻവാഴ്ചയും കൂലിവെട്ടിക്കുറയ്ക്കലും തൊഴിലാളികളെ അലട്ടി. ഈ പശ്ചാത്തലത്തിലാണ് പി.കെ. നാരായണനെപ്പോലുള്ള ഉല്പതിഷ്ണുക്കളായ ചില തൊഴിലാളികൾ മുൻകൈയെടുത്ത് ഗുഡേക്കർക്കു സമീപം ഒരു വായനശാല സ്ഥാപിച്ചത്. ഈ വായനശാല തൊഴിലാളികളുടെ കേന്ദ്രവും പിന്നീട് തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ശാഖയുടെ കേന്ദ്രമായി. അസോസിയേഷന്റെ ഭാരവാഹികളെ കാണാൻ ആലപ്പുഴയിൽ പോയ മൂന്നംഗ സംഘത്തിൽ പി.കെ. നാരായണനുമുണ്ടായിരുന്നു. ട്രേഡ് യൂണിയൻ […]

സി. നാരായണിഅമ്മ
സി. നാരായണി അമ്മ അറിയപ്പെട്ടിരുന്നത് ‘മദർ’ എന്ന പേരിലാണ്. മാക്സിം ഗോർക്കിയുടെ പ്രസിദ്ധമായ അമ്മ എന്ന നോവലിലെ പ്രധാന കഥാപാത്രത്തെ അനുസ്മരിച്ചാണ് മദർ എന്ന വിളിപ്പേര് ഉണ്ടായത്. ഇതുപോലെ ചീരപ്പൻചിറ മാധവിഅമ്മ, കെ.വി. ത്രോസിന്റെ അമ്മ ………….. തുടങ്ങി ഒട്ടനവധി അവിസ്മരണീയമായ അമ്മമാർ പുന്നപ്ര-വയലാർ സമരവുമായിബന്ധപ്പെട്ട് ഉണ്ടായിരുന്നു. പാർടി നിരോധിക്കപ്പെട്ടിരുന്ന കാലങ്ങളിൽ മാസങ്ങളോളം പാർടി നേതാക്കളും പ്രവർത്തകരും കിഴക്കേ ചക്കാലയിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. പ്രമുഖ നേതാക്കളായ പി. ഗംഗാധരൻ, എ.കെ. തമ്പി, കെ.സി. ജോർജ്ജ്, ആർ. ശങ്കരനാരായണൻ […]

എൻ.എസ്.പി പണിക്കർ
എൻ.എസ്.പി പണിക്കർ ആർ.എസ്.പി നേതാവായിട്ടാണ് അറിയപ്പെടുന്നതെങ്കിലും സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം ചേർത്തലയിലെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു. ചേർത്തലയിലെ പ്രശസ്ത കണ്ണംതറ കുടുംബത്തിൽ ശങ്കുണ്ണി പണിക്കര്-ലക്ഷ്മി ദമ്പതികളുടെ മകനായി 1923-ല് ജനിച്ചു.കണ്ടമംഗലം സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനുശേഷം ദേശീയപ്രസ്ഥാനത്തിലും തൊഴിലാളി യൂണിയനിലും പ്രവർത്തിച്ചു. 16-ാമത്തെ വയസില് പിതാവിന്റെ കയര് ഫാക്ടറിയിലെ തൊഴിലാളികളെ കൂലിക്കൂടുതലിനുവേണ്ടിസംഘടിപ്പിച്ചുകൊണ്ടായിരുന്നു തൊഴിലാളി പ്രവര്ത്തനത്തിന് തുടക്കംകുറിച്ചത്.എന്.എസ്. പത്മനാഭ പണിക്കര് എന്നാണു മുഴുവൻ പേരെങ്കിലും എന്.എസ്.പി എന്നാണു വിളിപ്പേര്. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വൈസ് പ്രസിഡന്റായിരുന്നു.മലബാർ […]

അസംബ്ലി പ്രഭാകരൻ
അസംബ്ലിയിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച സാഹസിക പ്രവർത്തനത്തിനു വി.എസ്. അച്യുതാനന്ദനാണ് പ്രഭാകരന് അസംബ്ലി പ്രഭാകരൻ എന്ന പേരു നല്കിയത്. പ്രഭാകരന്റെ അച്ഛൻ സ്റ്റേറ്റ് കോൺഗ്രസ് അനുഭാവിയായിരുന്നു. വൈദ്യവൃത്തിയായിരുന്നു. പ്രഭാകരന്റെ വിദ്യാഭ്യാസം നാലാംക്ലാസിൽ അവസാനിച്ചു. ആദ്യം കൊല്ലക്കാരന്റെ കമ്പനിയിലും പിന്നീട് ആസ്പിൻവാൾ കമ്പനിയിലും ജോലി ചെയ്തു. അവിടെ ട്രേഡ് യൂണിയൻ പ്രവർത്തകനായി. 1945-ൽ കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. പുന്നപ്ര-വയലാർ സമരകാലത്തു ക്യാമ്പുകൾ തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള കൊറിയർമാരിൽ ഒരാളായിരുന്നു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ മുന്നിലുണ്ടായിരുന്നു. വെടിവയ്പ്പിനുശേഷം ആറുമാസം […]

കെ.എസ്. ബെൻ
പുന്നപ്ര-വയലാർ സമരകാലത്ത് അമ്പലപ്പുഴ താലൂക്ക് മത്സ്യത്തൊഴിലാളി യൂണിയന്റെ ആക്ടിംഗ് സെക്രട്ടറിയായിരുന്നു കെ.എസ്. ബെൻ. 1921-ൽ പുന്നപ്ര കറുകറപ്പിൽ വീട്ടിൽ ജനനം. 1944-45 വരെ പുന്നപ്രയിലെ കോൺഗ്രസ് സെക്രട്ടറിയായിരുന്നു. പിന്നീടാണ് കമ്മ്യൂണിസ്റ്റ് പാർടിയിലേക്കു വന്നത്. ഇതിൽ സൈമൺ ആശാന്റെ സ്വാധീനം വലുതായിരുന്നു. സെക്രട്ടറി ആയിരുന്ന സൈമൺ ആശാൻ 1945 ആഗസ്റ്റിൽ കരുതൽ തടവുകാരനായതിനെ തുടർന്നാണ് ബെൻ ആക്ടിംഗ് സെക്രട്ടറിയായത്. യൂണിയന്റെ രൂപീകരണം ആലപ്പുഴ തീരപ്രദേശത്തു വലിയ ചലനം സൃഷ്ടിച്ചു. വൈസ് പ്രസിഡന്റുമാരായിരുന്ന പി.പി. ജോൺകുട്ടി (കാട്ടൂർ), റ്റി.സി. പത്മനാഭൻ […]

വി.കെ. ഭാസ്കരൻ
കയർ തൊഴിലാളി ആയിരുന്ന വി.കെ. ഭാസ്കരൻ ലേബർ അസോസിയേഷൻ കാലംമുതൽ യൂണിയൻ പ്രവർത്തകനായിരുന്നു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രവർത്തകനെന്നനിലയിൽ അസംഘടിതരായിരുന്ന മറ്റു തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ വ്യാപൃതനായി. മത്സ്യത്തൊഴിലാളി യൂണിയൻ, പോർട്ട് വർക്കേഴ്സ് യൂണിയൻ, റബർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ സംഘാടകനും ജനറൽ സെക്രട്ടറിയുമായിരുന്നു. മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും സജീവമായി പ്രവർത്തിച്ചു. കൂടം തീവയ്പ്പ് കേസ്, നാടാർ കൊലക്കേസ് തുടങ്ങിയവയിൽ ഭാസ്കരൻ പ്രതിയായി. മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്താൻ കടപ്പുറത്തുകൂടി മാർച്ച് ചെയ്ത ഡിഎസ്.പി വൈദ്യനാഥ […]

വി.കെ. ഭാസ്കരൻ
കയർ തൊഴിലാളി ആയിരുന്ന വി.കെ. ഭാസ്കരൻ ലേബർ അസോസിയേഷൻ കാലംമുതൽ യൂണിയൻ പ്രവർത്തകനായിരുന്നു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രവർത്തകനെന്നനിലയിൽ അസംഘടിതരായിരുന്ന മറ്റു തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ വ്യാപൃതനായി. മത്സ്യത്തൊഴിലാളി യൂണിയൻ, പോർട്ട് വർക്കേഴ്സ് യൂണിയൻ, റബർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ സംഘാടകനും ജനറൽ സെക്രട്ടറിയുമായിരുന്നു. മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും സജീവമായി പ്രവർത്തിച്ചു. കൂടം തീവയ്പ്പ് കേസ്, നാടാർ കൊലക്കേസ് തുടങ്ങിയവയിൽ ഭാസ്കരൻ പ്രതിയായി. മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്താൻ കടപ്പുറത്തുകൂടി മാർച്ച് ചെയ്ത ഡിഎസ്.പി വൈദ്യനാഥ […]

എസ്. കുമാരൻ
സിപിഐയുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായിരുന്ന എസ്. കുമാരൻ സമരനേതാക്കളിൽ പ്രമുഖനായിരുന്നു. കുമാരനെപ്പോലെ ജ്യേഷ്ഠൻ ദാമോദരനും പാർടിയിൽ സജീവമായിരുന്നു. ഇരുവരെയും നാട്ടുകാരും സുഹൃത്തുക്കളും “എസ്” എന്നാണു വിളിക്കുക. അവരുടെ വീട് പാർടി കേന്ദ്രമായി. ഇ.കെ. നായനാർ അടക്കം ഒട്ടനവധി പ്രമുഖർ അവിടെ ഒളിവിൽ താമസിച്ചിട്ടുണ്ട്. 1924 ഏപ്രിൽ 3-ന് ആര്യാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊച്ചുതകിടി വീട്ടിൽ കൊച്ചുപാറുവിന്റെയും കിട്ടച്ചന്റെയും മകനായാണ് എസ്. കുമാരന്റെ ജനനം.വളഞ്ഞവഴിക്കൽ സ്കൂളിൽ നാലാംക്ലാസ് വരെ പഠിച്ചു. തുടർന്ന് മൂന്നു വർഷം സംസ്കൃതവും പഠിച്ചു. […]

കെ.സി.എസ്. മണി
കെ.സി.എസ്. മണി പുന്നപ്ര-വയലാർ സമരസേനാനി ആയിരുന്നില്ല. പക്ഷേ, ദിവാൻ ഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള ജനകീയസമരത്തെ ഫലപ്രാപ്തിയിൽ എത്തിക്കുന്നതിന് മണിയുടെ വൈയക്തിക സാഹസികതയ്ക്കുംപങ്കുണ്ട്. തിരുനെൽവേലിയിൽ നിന്ന് അമ്പലപ്പുഴയിൽവന്നു താമസമുറപ്പിച്ച കർഷകനായിരുന്ന ചിദംബരയ്യരുടെ മകനായി 1922 മാർച്ച് 2-ന് കോനാട്ടുമഠം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർഎന്നകെ.സി.എസ്. മണി ജനിച്ചത്. ആലപ്പുഴ സനാതന വിദ്യാലയത്തിൽ നിന്ന് സ്കൂൾ ഫൈനൽ പാസായി. അമ്പലപ്പുഴയിലെ പി.കെ. മെമ്മോറിയൽ വായനശാലയുമായി ബന്ധപ്പെട്ടു കഴിയുമ്പോഴാണ് 1941-ൽ ശ്രീകണ്ഠൻനായരെ പരിചയപ്പെടുന്നത്. ശ്രീകണ്ഠൻനായരിൽ ആകൃഷ്ടനായ മണി ജോലിക്കെന്നു പറഞ്ഞു കൊല്ലത്തേക്കു പോയി. […]

സി.കെ. മാധവൻ
പുന്നപ്ര വടക്കേറ്റത്ത് വെളിയിൽ വീട്ടിൽ സി.കെ. മാധവനെയും സഹോദരൻ കൊച്ചുകുഞ്ഞിനെയും പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിനുള്ളജാഥയിൽ പങ്കെടുക്കാൻ പറഞ്ഞയച്ചത് യൂണിയൻ പ്രവർത്തകയായ എ.കെ. ഏലിയാമ്മ ആയിരുന്നു. ഏലിയാമ്മയുടെ കൂടെ കയർ ഫാക്ടറിയിൽ പണിയെടുത്തിരുന്ന മാധവിയുടെ സഹോദരന്മാരായിരുന്നു ഇരുവരും. മാധവനോടൊപ്പം സഹോദരൻ കൊച്ചുകുഞ്ഞും ഉണ്ടായിരുന്നു. ഇരുവരും ഏലിയാമ്മ കൊടുത്ത കഞ്ഞി ഒരുമിച്ചു കുടിച്ചിട്ടാണു ജാഥയിൽ പങ്കെടുക്കാൻ പോയത്. മാധവൻ വെടിയേറ്റു രക്തസാക്ഷിയായി. പക്ഷേ, എന്തുകൊണ്ടോ കൊച്ചുകുഞ്ഞിന്റെ പേര് എം.എം. വർഗ്ഗീസിന്റെ പുസ്തകത്തിലൊഴികെ മറ്റൊരു വിവരണത്തിലും കണ്ടെത്താനായില്ല.

കെ. മീനാക്ഷി
ആലപ്പുഴ തതൊഴിലൊളിപ്രസ്ഥൊനെിതല ഏറ്റവും ഉജ്ജവലമൊയ വനിതൊ സ്മരസ്ൊന്നിദ്ധയങ്ങളിതലൊന്നൊണ്തക. മീനൊഷി. ആലപ്പുഴയിതല കമ്മ്യൂണിസ്റ്റ് പൊർെിയിതല ആദ്യ വനിതൊ അുംഗും. നട്രഡ് യൂണിയനിതല ആദ്വനിതൊ നനതൊവ്. മഹിളൊപ്രസ്ഥൊനെിതെ സ്ഥൊപകനനതൊകളിൽ ഒരൊൾ. വിപ്ലവഗൊയിക. ഇതതല്ലൊുംഅവരുതെ ബഹുമുഖ വയക്തിതവെിതെ മൊനങ്ങളൊണ്.ആലപ്പുഴ കളർനകൊെ് കുട്ടിയമ്മ്യയതെയും ഹരിപൊെ് ബൊലൻ വവദ്യതെയും മൂന്നു മകളിൽരണ്ടൊമനെതൊയിരുന്നു മീനൊഷി. അച്ഛതെ അകൊലമരണനശഷും അമ്മ്യയതെ സ്നഹൊദ്രതെ വീട്ടിനലക്കുവന്നു. അമ്മ്യയ്ക്കുും സ്നഹൊദ്രിമൊർക്കുതമൊപും കയർപിരി തതൊഴിലൊളിയൊയി. പിന്നീെ് ആലപ്പുഴ ആസ്പിൻവൊൾകമ്പനിയിൽ തതൊഴിലൊളിയൊയി.ആശൊൻ കവിതകൾ ഈണെിൽ തചൊല്ലുന്ന മീനൊഷി നട്രഡ് യൂണിയൻ നയൊഗങ്ങളിൽ പൊട്ടുകൊരിയൊയി.തതൊഴിലൊളി കലൊ-സ്ൊുംസ്കൊരിക […]

പി.കെ. മേദിനി
സാംസ്കാരിക മണ്ഡലത്തിൽ ഏറ്റവും പ്രശസ്തിനേടിയ പുന്നപ്ര-വയലാർ സമരസേനാനികളിൽ ഒരാളാണ് പി.കെ. മേദിനി. കലാപ്രചാരണങ്ങൾക്കൊപ്പം രാഷ്ട്രീയപ്രവർത്തനവും ഭരണനിർവ്വഹണവും ഒരുമിച്ചു കൊണ്ടുപോയിട്ടുള്ള വ്യക്തിത്വമാണ് മേദിനിയുടേത്. ആലപ്പുഴ ചീരൻചിറയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ കങ്കാളിയുടെയും പാപ്പിയുടെയും ഏറ്റവും ഇളയ മകളായി 1933 ആഗസ്റ്റിൽ ജനനം. 15 രൂപ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ ക്ലാസിൽ നിന്നു പുറത്താക്കിയതോടെ ആറാംക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. 12-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങളുടെ ഭാഗമായി. മേദിനിയുടെ വീടിനു സമീപം പി. കൃഷ്ണപിള്ള ഒളിവിൽ താമസിച്ചിരുന്നു. ജ്യേഷ്ഠന്മാരായ ബാവ […]

എൻ.കെ. രാഘവൻ
പുന്നപ്ര-വയലാർ സ്വാതന്ത്ര്യസമര സേനാനി സമിതി ജനറൽ സെക്രട്ടറി ആയിരുന്നു എൻ.കെ. രാഘവൻ. സമരകാലത്ത് ആര്യാട് പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാർടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. വലിയവീട്, കൈതത്തിൽ, ചാരുംപറമ്പ്, വിരുശ്ശേരി എന്നീ പ്രമുഖ ക്ഷേത്രങ്ങളുടെ മൈതാനങ്ങളിൽ നിന്നാണ് ഒക്ടോബർ 24-ന് തണ്ണീർമുക്കം – ആലപ്പുഴ റോഡിലൂടെയുള്ള വമ്പിച്ച പ്രകടനങ്ങൾ ആരംഭിച്ചത്. എൻ.കെ. രാഘവൻ വിരുശ്ശേരി ക്ഷേത്ര മൈതാനത്തു നിന്നും ആരംഭിച്ച പ്രകടനത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു. കോമളപുരം പാലം പൊളിച്ചും ടെലിഫോൺ കമ്പികൾ വെട്ടിമാറ്റിയും മാർഗ്ഗതടസ്സങ്ങൾ സൃഷ്ടിച്ചുമാണ് ഈ ജാഥ […]

എ. രാജ
പുന്നപ്ര-വയലാറിനെ തുടർന്നുള്ള ജയിലിന്റെയും അടിച്ചമർത്തലിന്റെയും നിരോധനത്തിന്റെയും കാലഘട്ടത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ പുനസംഘടിപ്പിക്കുന്നതിന് എ. രാജയെപ്പോലുള്ള ട്രേഡ് യൂണിയൻ പ്രവർത്തകരാണ് മുൻകൈയെടുത്തത്. സമരത്തിൽ പങ്കെടുത്ത യൂണിയൻ പ്രവർത്തകരിൽ പലർക്കും ജോലിയും അതുവരെയുള്ള സർവ്വീസ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു. യൂണിയൻ ഓഫീസും സബ് ഓഫീസുകളും നിശാപാഠശാലകളുമെല്ലാം തകർക്കപ്പെട്ടു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ സ്ഥാനത്ത് ഐഎൻടിയുസിയെ പ്രതിഷ്ഠിക്കാനായിരുന്നു മാനേജ്മെന്റുകളുടെ പരിശ്രമം. ഈ പശ്ചാത്തലത്തിലാണ് സി.കെ. കേശവൻ യോഗം വിളിച്ചു ചേർത്ത് “ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി കമ്മിറ്റി” എന്നപേരിൽ […]

ലൂയിസ് പ്രമാണി
പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ നിർണ്ണായകപങ്കുവഹിച്ച ഒരാളായിരുന്നു ലൂയിസ് പ്രമാണി. കപ്പലിൽ നിന്നും ചരക്കുകൾ കരയ്ക്കിറക്കുന്ന വലിയ വള്ളങ്ങൾ (ചെലങ്ക) വാടകയ്ക്കെടുത്ത് പണിയെടുക്കുന്നതിനു നേതൃത്വം നൽകുന്ന മൂപ്പൻ എന്ന നിലയിലാണ് ലൂയിസിനു പ്രമാണി പട്ടം ലഭിച്ചത്. സമരത്തിന്റെ രാഷ്ട്രീയവും മത്സ്യത്തൊഴിലാളികളുടെ ജീവിതദുരിതങ്ങളുമാണ് ലൂയിസ് പ്രമാണിയെ സമരസേനാനിയാക്കിയത്. പൊറുതിമുട്ടിയ മത്സ്യത്തൊഴിലാളികൾ കടപ്പുറത്തുള്ള പോർട്ട് വർക്കേഴ്സ് യൂണിയൻ ഓഫീസിൽ സഹായത്തിനു വരികയായിരുന്നു. സൈമൺ ആശാനാണ് ഉപദേശങ്ങൾ നൽകിയത്. യൂണിയൻ സംഘടിപ്പിക്കുന്നതിൽ പ്രമാണിയും പങ്കാളിയായി. യൂണിയൻ പ്രവർത്തനത്തെ പൊലീസിനെക്കൊണ്ട് അടിച്ചമർത്താനുള്ള ശ്രമങ്ങൾ […]

സി.കെ. വാസു
മുഹമ്മയിൽ 1943-ൽ രൂപീകരിച്ച അഞ്ചംഗ പാർടി സെല്ലിന്റെ സെക്രട്ടറിയായിരുന്നു സി.കെ. വാസു.പുന്നപ്ര-വയലാർ സമരകാലത്ത് പുത്തനങ്ങാടി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സബ് ഓഫീസ് അതിർത്തിയിലുള്ള ക്യാമ്പുകളെ നയിക്കാനുള്ള കമ്മിറ്റിയുടെ കൺവീനറായിരുന്നു. 1918-ൽ കായിപ്പുറം ചാലയിൽ ജനിച്ചു. 16-ാമത്തെ വയസിൽ കയർ തൊഴിലാളിയായി. 1941-ൽ ഗുഡേക്കർ കമ്പനിയിൽ ജോലിക്കു കയറി. 1944-ലെ തൊഴിൽ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ആദ്യമായി മർദ്ദനമേറ്റത്. അതോടെ ഫാക്ടറി തൊഴിൽ അവസാനിപ്പിച്ച് മുഴുവൻ സമയ പാർടി പ്രവർത്തകനായി. 26-ാം തീയതി പുത്തനങ്ങാടിയിൽ നിന്നും വാസുവും കൂട്ടരും […]

പി.കെ. വിജയൻ
പുന്നപ്ര സമര നേതാക്കളിൽ ഒരാളായിരുന്ന പി.കെ. വിജയന്റെ വീട് അപ്ലോൻ അരോജിന്റെ വീടിനു കിഴക്കായിരുന്നു. മത്സ്യത്തൊഴിലാളി സമരം വന്നതോടെ അപ്ലോന്റെ വീട് പൊലീസ് ക്യാമ്പായി. അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരായ പ്രവർത്തനങ്ങളിൽ ചെറുപ്പകാലം മുതൽ ഏർപ്പെട്ടു. കയർ ഫാക്ടറി തൊഴിലാളിയും യൂണിയന്റെ പ്രവർത്തകനുമായിരുന്നു. അമ്പലപ്പുഴ താലൂക്ക് കയർ(പിരി) തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. വിജയൻ പടിഞ്ഞാറേ പുന്നപ്രയിൽ പനയ്ക്കൽ ക്യാമ്പിന്റെ സംഘാടകരിൽ ഒരാളായിരുന്നു. പനച്ചമൂടിന്റെ കിഴക്കുവശത്തായിരുന്നു ക്യാമ്പ്. ക്യാമ്പിൽ വയലാറിലെപോലെ സ്ഥിരതാമസം ഉണ്ടായിരുന്നില്ല. പകൽ ഭക്ഷണത്തിനും പരിശീലനത്തിനുമായിരുന്നു ക്യാമ്പ്. കുന്തങ്ങളുമായി […]

സി.കെ. വേലായുധൻ
ദീർഘനാൾ ലേബർ അസോസിയേഷന്റെയും തുടർന്ന് കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റേയും പ്രവർത്തകനായിരുന്നു. പുന്നപ്ര-വയലാർ സമരകാലത്തു കയർ യൂണിയന്റെ ഖജാൻജിയും കന്നിട്ട ആൻഡ് ഓയിൽ മിൽ വർക്കേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു. ആലപ്പുഴ കൈതവന ചെമ്പുകുളം വീട്ടിൽ 1895 നവംബർ 20-ന് ജനനം. നാലാംക്ലാസ് വിദ്യാഭ്യാസം. 14-ാം വയസു മുതൽ 12 വർഷം കന്നിട്ട മിൽ ജോലിക്കു പോയി. പിന്നീട് കയർ തൊഴിലാളിയായി. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ 18 മാസം കഠിനതടവിനു ശിക്ഷിച്ചു. ഒക്ടോബർ 23-നു മറ്റു നേതാക്കൾക്കൊപ്പം […]

സി.കെ. കുമാരപണിക്കർ
വയലാർ മേഖലയിലെ സമരനായകൻ ആയിരുന്ന സി.കെ. കുമാരപണിക്കർ ‘വയലാർ സ്റ്റാലിൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ചേർത്തലയിലെ ഒരു ഈഴവ പ്രമാണി കുടുംബത്തിൽ 1906-ൽ ജനിച്ചു. മുഹമ്മ ചീരപ്പൻചിറയിലെ കാരണവരുടെ അനന്തരവളായ പാർവ്വതിയായിരുന്നു അമ്മ. പാണാവള്ളി പള്ളശ്ശേരി കുടുംബത്തിലെ കാരണവർ കുട്ടിപണിക്കർ ആയിരുന്നു അച്ഛൻ. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നതുകൊണ്ട് സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. വിദ്യാർത്ഥികാലം മുതൽ അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ബലംപ്രയോഗിച്ച് ഇവ നിർത്തലാക്കുന്നതിന് “സംക്രാന്തി പത്ത്” പോലുള്ള യുവാക്കളുടെ സംഘങ്ങൾ […]

കെ.എൻ. ശങ്കുണ്ണി
മാരാരിക്കുളം സമരത്തിന്റെ കേന്ദ്രബിന്ദുവായി നിന്ന കണ്ണർകാട്ട് ക്യാമ്പിന്റെ നേതാവ് ആയിരുന്നു വനസ്വർഗ്ഗം ശങ്കുണ്ണി എന്ന് അറിയപ്പെടുന്ന കഞ്ഞിക്കുഴിയിലെ കെ.എൻ. ശങ്കുണ്ണി. 1925-ൽ ജനനം. നാലാം ക്ലാസുവരെ മുഹമ്മയിലെ കപ്പേള സ്കൂളിൽ പഠിച്ചു. അച്ഛൻ നാരായണൻ ഒരു ചെറുകിട കച്ചവടക്കാരനായിരുന്നു. വീട് വനസ്വർഗ്ഗം മൈതാനത്തിനു സമീപമായിരുന്നു. ഈ മൈതാനത്ത് അഖില കേരള തൊഴിലാളി സമ്മേളനം അടക്കമുള്ള വിപുലമായ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. ഈ യോഗങ്ങളിൽ നിന്നാണ് രാഷ്ട്രീയം പഠിച്ചു തുടങ്ങിയത്. മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ മാനേജിംഗ് കമ്മിറ്റി […]

കെ.ആർ. സുകുമാരൻ
ചേർത്തല ഭാഗത്തെ സമര നേതാക്കളിൽ പ്രമുഖനും കെ.ആർ. ഗൗരിയമ്മയുടെ മൂത്തസഹോദരനുമായിരുന്നുകെ.ആർ. സുകുമാരൻ. കളത്തിപ്പറമ്പിൽ രാമന്റെയും പാർവ്വതിയമ്മയുടെയും മകനായി 1916-ൽ ജനിച്ചു. ചേർത്തല പ്രദേശത്തു ശക്തമായിരുന്ന ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിൽ അച്ഛൻ സജീവമായിരുന്നു. അതിനാൽ പുരോഗമനപരമായ ഗാർഹിക അന്തരീക്ഷത്തിലാണ് സുകുമാരനും സഹോദരി ഗൗരിയുമെല്ലാം വളർന്നത്. ചേർത്തല ഇംഗ്ലീഷ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സെന്റ് തോമസ് കോളേജിലാണ് സുകുമാരൻ പഠിച്ചത്. ആശാൻ കവിതകളുടെ പ്രസിദ്ധ വ്യാഖ്യാതാവായി പേരെടുത്ത പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ആരാധകനായിത്തീർന്നു. തിരുവനന്തപുരം ലോ കോളേജിൽ നിന്നു […]

എസ്.എൽ പുരം സദാനന്ദൻ
മാരാരിക്കുളം വെടിവയ്പ്പ് സംബന്ധിച്ച് വസ്തുനിഷ്ഠവും അതോടൊപ്പം വൈകാരികവുമായ അനുഭവവിവരണം എസ്.എൽ പുരം സദാനന്ദന്റേതാണ്. കഞ്ഞിക്കുഴി കാക്കരവീട്ടിൽ നാരായണന്റെയും കാര്ത്യായനിയുടെയും മകനായി 1926 ഏപ്രില് 15-ന് സദാനന്ദൻ ജനിച്ചു.വിദ്യാര്ത്ഥിയായിരിക്കുമ്പോഴേ നല്ല സാഹിത്യവാസനയുണ്ടായിരുന്ന എസ്.എല്.പുരം പാര്ട്ടി സമ്മേളനങ്ങളില് പാട്ടുകളെഴുതിയും ഏകാങ്കനാടകങ്ങള് അവതരിപ്പിച്ചും ശ്രദ്ധ നേടി. പാര്ട്ടി പ്രവര്ത്തനത്തിന്റെ പേരില് സ്കൂളില് നിന്ന് പുറത്തായി.ആർ. സുഗതന്റെ പ്രോത്സാഹനത്തിൽ നാടകരചനാരംഗത്തേക്കു കടന്ന എസ്.എൽ. പുരം കർഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും തന്റെ നാടകങ്ങളുടെ വിഷയമാക്കി. പി. കൃഷ്ണപിള്ളയെ നേരിട്ടു പരിചയപ്പെട്ടിരുന്നു. സമരകാലത്ത് കണ്ണാർക്കാട് ക്യാമ്പുമായി […]

കെ.കെ. കുഞ്ഞൻ
തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയന്റെ ദീർഘകാല സെക്രട്ടറിയും പുന്നപ്ര-വയലാർ സമരത്തിന്റെ അഞ്ചംഗ കേന്ദ്ര ആക്ഷൻ കൗൺസിൽ അംഗവുമായിരുന്നു കെ.കെ. കുഞ്ഞാൻ. അച്ഛൻ എഴുപുന്ന കീക്കര പണിക്കർ കൊപ്ര വ്യാപാരിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആസ്പിൻവാൾ കമ്പനിയിൽ തടുക്ക് തയ്യൽ തൊഴിലാളിയായി. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പ്രവർത്തകനായി. മിതവാദപരമായ ആവശ്യങ്ങളിൽ ഒതുങ്ങി പ്രവർത്തിച്ചിരുന്ന ഈ സംഘടനയെ ഒരു വിപ്ലവ ട്രേഡ് യൂണിയനായി രൂപാന്തരപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച നേതാവായിരുന്നു കെ.കെ. കുഞ്ഞൻ. തൊഴിലാളികൾ മുൻകൈയെടുത്തു നടത്തിയ ഒറ്റപ്പെട്ട സമരങ്ങളിൽനിന്നു വ്യത്യസ്തമായി ലേബർ […]

പി.കെ. ചന്ദ്രാനന്ദൻ
പുന്നപ്ര സമരത്തിന്റെ നായകരിൽ പ്രധാനിയായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഏറ്റവും ദീർഘനാൾ ഒളിവിൽ കഴിഞ്ഞ നേതാവായിരുന്നു. ആലപ്പുഴ വാടയ്ക്കൽ പുളിക്കൽ പറമ്പിൽ കുഞ്ഞച്ചൻ-പാർവ്വതി ദമ്പതികളുടെ മകനായി 1925 ആഗസ്റ്റ് 26-ന് ഇടത്തരം കർഷക കുടുംബത്തിൽ ജനനം. പത്താംക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ നവോത്ഥാന ആശയങ്ങളിൽ ആകൃഷ്ടനായി എസ്എൻഡിപി പ്രവർത്തകനായി. കുതിരപ്പന്തി കുമാരനാശാൻ സ്മാരക വായനശാലയിലെ കൂട്ടായ്മയും വായനയും മോചനസ്വപ്നങ്ങൾക്കു പ്രായോഗിക പദ്ധതികൾ നൽകി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 10-ാം പ്രതിയായി.പിന്നീട് വില്യം ഗുഡേക്കർ കമ്പനിയിൽ പ്രവർത്തിക്കുമ്പോൾ […]

എം.ടി. ചന്ദ്രസേനൻ
ആലപ്പുഴ വാടയ്ക്കൽ ഇരവുകാട് വാർഡിൽ ദേവസ്വംചിറ തമ്പിയുടെയും ദേവകിയുടെയും മകനായി 1919-ൽ ജനിച്ചു. വിദ്യാഭ്യാസകാലംതൊട്ട് പൊതുപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. അച്ഛൻ തമ്പിച്ചേട്ടൻ കയർ തൊഴിലാളിയും ആദ്യകാലം മുതൽസജീവ കയർ തൊഴിലാളി ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. ചന്ദ്രസേനന്റെ ഇടതുപക്ഷ ചിന്താഗതിക്ക് അച്ഛൻ താങ്ങും തണലുമായി. അമ്മാവന്റെ വീട്ടിൽ താമസിച്ചാണ് ലിയോ തേർട്ടീന്ത് സ്കൂളിൽ പഠിച്ചിരുന്നത്. അമ്മാവൻ റ്റി.സി. കേശവൻ വൈദ്യർ പുരോഗമന ചിന്താഗതിക്കാരനും ലേബർ അസോസിയേഷന്റെ പ്രാരംഭകാല ഖജാൻജിയുമായിരുന്നു. എംപയർ കയർ ഫാക്ടറി അടുത്തായിരുന്നു വൈദ്യശാല. വാടപ്പുറം ബാവ, […]