വി.ആർ. നാരായണൻ
20 വയസുകാരനായ നാരായണൻ ആയിരുന്നു വയലാർ മൂന്നാം ക്യാമ്പിലെ ക്യാപ്റ്റൻ. ഇഴഞ്ഞു മുന്നോട്ടു നീങ്ങുന്നതിനിടയിൽ കാരണവർ മരിച്ചുവീണു. നാരായണന് ഇടതുവശത്തുകൊണ്ട വെടിയുണ്ട പ്ലീസ് നെഞ്ചിൽ വന്നുനിന്നു. അതു പിന്നീട് ശസ്ത്രക്രിയ ചെയ്തു മാറ്റുകയായിരുന്നു. കുളത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ കിടന്നു. ജീവനുണ്ടെന്നുകണ്ട് പട്ടാളം കുളത്തിൽനിന്നും വലിച്ചു കരയ്ക്കിട്ടു. ക്യാപ്റ്റനാണെന്ന് അറിഞ്ഞ് ലഫ്റ്റന്റ് ഗംഗാ പ്രസാദ് തോക്കുകൊണ്ട് ഇടിച്ചു ബോധംകെടുത്തി. ബോട്ടിൽ കയറ്റി ചേർത്തല റ്റിബിയിൽ കൊണ്ടുവന്നശേഷം പിന്നെയും മർദ്ദിച്ചു. 18 ദിവസം ചികിത്സയില്ലാതെ ചേർത്തല ലോക്കപ്പിൽ കിടന്നു. പിന്നീട് കടപ്പുറം ആശുപത്രിയിൽ കൊണ്ടുപോയാണ് ശസ്ത്രക്രിയ ചെയ്തത്. അവിടെനിന്നും സബ് ജയിലിലേക്കും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും കൊണ്ടുപോയി. പി.10-ൽ പ്രതിയായിരുന്നു.