കെ.കെ. കുമാരന്
തണ്ണീര്‍മുക്കം കണ്ണങ്കര കുന്നുമ്മേല്‍ വെളിവീട്ടില്‍ കര്‍ഷകത്തൊഴിലാളിയായ കേശവന്റെയും കുഞ്ഞമ്മയുടെയും മകനായി 1930-ല്‍ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം. കയര്‍ ഫാക്ടറി തൊഴിലാളി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പൂജവെളി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. മാരാരിക്കുളം പാലം പൊളിക്കുന്ന സമരത്തില്‍ പങ്കാളിയായി. കേസിൽ പ്രതിയായപ്പോൾ 10 മാസത്തോളം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ല്‍ പ്രവര്‍ത്തിച്ചു.2009-ല്അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ശൈലജ, ആനന്ദന്.