എം.കെ. കുമാരന്
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ തൂക്കക്കാരന് വെളിയില്‍വീട്ടില്‍ കൊച്ചുകുട്ടിയുടെ മകനായി 1920-ല്‍ ജനനം.കയർനെയ്ത്തു തൊഴിലാളിയായിരുന്നു. പൂജവെളി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിന്റെ ഭാഗമായി പിഇ- 7/1122 നമ്പര്‍ കേസില്‍ പ്രതിയായി. തുടർന്നു വൈക്കം, തലയോലമ്പറമ്പ് ഭാഗങ്ങിൽ 9 മാസം ഒളിവില്‍ കഴിഞ്ഞു. 1989 ആഗസ്റ്റ് 12-ന് അന്തരിച്ചു. ഭാര്യ:കാര്‍ത്ത്യായനി. മക്കള്‍:ശശിധരന്, ശാന്തമ്മ, സരോജിനി, പുഷ്പ, വത്സല.