കെ.കെ. പ്രഭാകരൻ
വയലാർ കോനാട്ടശ്ശേരി വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.മോനാശ്ശേരിയിലെ പോരാളികളിൽ ഒരാൾ. വെടിവയ്പ്പ് അതിരൂക്ഷമായപ്പോൾ 16 സഖാക്കൾ ക്യാമ്പ് കെട്ടിടത്തിന്റെ നിലവറയ്ക്കുള്ളിൽ അഭയംതേടി. നിലവറയിലെ ചെറിയ ജനാലയിൽക്കൂടി പുറത്തുനടക്കുന്ന നരനായാട്ടിനു പ്രഭാകരൻ ദൃക്സാക്ഷിയായി. പിന്നീട് വെടി നിലവറയ്ക്കു നേരെയായി. വീടിനുള്ളിൽ കയറി വെടിവച്ചു. അനങ്ങാൻപോലും നിർവ്വാഹമില്ലാതെ പ്രഭാകരനടക്കം 4 പേരൊഴികെ മുഴുവൻപേരും വെടിയേറ്റു മരിച്ചു. തൊട്ടടുത്തിരുന്ന ഗംഗാധരൻ വെടികൊണ്ട് കുടൽ പുറത്തുചാടി തന്റെ ശരീരത്തിലേക്കു ചാഞ്ഞിരുന്നതുകൊണ്ടു മാത്രമാണ് പ്രഭാകരനു വെടിയേൽക്കാത്തത്. 1990 ആഗസ്റ്റിൽ അന്തരിച്ചു.ഭാര്യ: സൗഭാഗ്യവതി. മക്കൾ: സൗദാമിനി, മണിയമ്മ, സ്റ്റാലിൻ, പ്രവ്ദ ശിവദാസൻ, തുളസി, ഓമന, വത്സല.