സി.കെ. രാജപ്പൻ
വയലാർ കൂനത്തിരിശേൽ വീട്ടിൽ 1926-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരാണ് അച്ഛൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയജീവിതം ആരംഭിച്ചു. വയലാർ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് പി.ഇ. 10/1122 നമ്പർ കേസിൽ പ്രതിയായി. 14 മാസം ഒളിവിൽ കഴിഞ്ഞു. ഈ സമയം പട്ടാളം അദ്ദേഹത്തിന്റെ വീടും വസ്തുക്കളും നശിപ്പിക്കുകയും ആഭരണങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. ഒരു വർഷത്തിനു ശേഷം സി. കേശവൻ മന്ത്രിസഭ ഇടപെട്ടതിനെത്തുടർന്ന് ആഭരണങ്ങൾ ഒഴികെ വീടും സ്ഥലവും തിരികെ ലഭിച്ചു. 1996 ജൂലൈയിൽ അന്തരിച്ചു. മകൾ: ലേഖമ്മ

