ശങ്കുണ്ണി
വയലാർ വെടിവയ്പ്പിൽ 12 വയസുകാരനായ ശങ്കുണ്ണിയുടെ കൈയിൽ വെടിയേറ്റു. ശങ്കുണ്ണി നിന്നിരുന്ന തെങ്ങ് തുളച്ച് വെടിയുണ്ട കടന്നുപോയി. കല്ലെറിയുന്നതിനിടയിലാണ് വെടി കൊണ്ടത്. വെടികൊണ്ടിട്ടും കുറേനേരം അവിടെത്തന്നെ നിന്നു. പിന്നീട് കളവംകോട് ക്യാമ്പിൽ പോയി. ഒന്നരമാസം ചേർത്തല ആശുപത്രിയിൽ ചികിത്സിച്ചു. പിന്നീട് ചേർത്തല ലോക്കപ്പിൽ കൊണ്ടുപോയി. 12 ദിവസത്തിനുശേഷം ജാമ്യത്തിൽ വിട്ടു. ആലപ്പുഴ ജില്ലാ കോടതിയിലായിരുന്നു കേസ്. വെടിയുണ്ട തുളച്ചുകയറിയ തൈതെങ്ങിനടുത്ത് ചിരിച്ച് നിൽക്കുന്ന ശങ്കുണ്ണിയുടെ ചിത്രം പത്രങ്ങളിലും സുവനീറുകളിലും വന്നിട്ടുണ്ട്.