സി .ആർ ഗോവിന്ദൻ
ആലപ്പുഴ വടക്ക് പുത്തനങ്ങാടിയിൽ ചള്ളിയിൽ രാമൻറെ മകനായി ജനിച്ചു. മിലിട്ടറി സേവനം മതിയാക്കി നാട്ടിലേക്ക് വന്നു, പിന്നീട് വയലാർ സമരസേനാനികൾക്ക് പരിശീലനം കൊടുക്കുന്ന (പനങ്ങാട്ട് വെളി) ക്യാമ്പിൽ ക്യാപ്റ്റനായിരുന്നു. മാരാരിക്കുളം പാലം പൊളിക്കുന്ന സംഘത്തിൽ ഉൾപ്പെട്ടു. അസുഖ ബാധിതനായി പിന്നീട് മരണപ്പെട്ടു. ഭാര്യ : കാർത്ത്യായിനി മക്കൾ : സ്വാമിനി , സൌദാമിനി, അംബുജാക്ഷി.