വെളുത്ത വട്ടത്തറ
പൊന്നാംവെളി യൂണിയൻ ഓഫീസ് കൈയേറുന്നതിനുള്ള പൊലീസ് ശ്രമം വിജയകരമായി തടഞ്ഞതിനു നാലുദിവസം കഴിഞ്ഞ് പൊലീസ് ഭീകരമർദ്ദനം കമ്പോളത്തിൽ അഴിച്ചുവിട്ടു. യൂണിയൻ ഓഫീസ് തകർത്തു. ഇതിനെത്തുടർന്ന് ഭയന്ന ജനങ്ങൾ കൊല്ലപ്പള്ളി വട്ടത്തറ വെളുത്തയുടെ വീട്ടിലും മുറ്റത്തുമായി ക്യാമ്പ് ആരംഭിച്ചു. അഞ്ഞൂറോളം പേർ ക്യാമ്പിൽ ഒത്തുകൂടിയപ്പോൾ സ്ഥലം തികയാതെ വന്നു. അങ്ങനെയാണ് പുതുമന പറമ്പിലേക്കു ക്യാമ്പ് മാറ്റിയത്.