സി.കെ. പുരുഷോത്തമൻ
ചേർത്തല തുറവൂർ തിരുമല ഭാഗം ചാണിയിൽ വീട്ടിൽ ജനനം. ഏഴാംക്ലാസ് വരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.പൊന്നാംവെളി ക്യാമ്പിലായിരുന്നു പ്രവർത്തനം. പിഇ 7/1122 നമ്പർ കേസിലെ പ്രതിയായി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഒരുവർഷവും ആറുമാസവും ഒളിവിൽ പോയി.കോഴിക്കോട്, പൊന്നാനി ഭാഗങ്ങളിൽ താമസിച്ചിരുന്നു. ഒറ്റുകൊടുത്തതിന്റെ ഫലമായി 1948 മാർച്ച് 23-ന് അറസ്റ്റിലായി. ക്രൂരമർദ്ദനത്തിനിരയായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ രണ്ടുവർഷം തടവുശിക്ഷ അനുഭവിച്ചു. 1949-ലെ ജയിൽ കലാപത്തിലും പങ്കാളിയായി. എൽഡിഎഫ് മണ്ഡലം കൺവീനർ, തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്എൻഡിപി ശാഖാ സെക്രട്ടറിയായിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: പി. ഗോപകുമാർ, സി.പി. ബാബു, പി. സന്തോഷ് കുമാർ, ജയന്തി.

