എം.കെ. രാഘവൻ
ആലപ്പുഴ ചേർത്തല തുറവൂർ മുല്ലശേരിയിൽ വീട്ടിൽ കണ്ടന്റെയും കല്യാണിയുടെയും മകനായി 1909-ൽ ജനനം. ദാസൻ കയർ കമ്പനിയിലെ തൊഴിലാളിയായിരുന്നു. പിന്നീട് ഖാദർ കമ്പനിയിൽ ചേർന്നു. മേനാശേരി ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. ഒന്നരവർഷം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് പിടികൂടി. ക്രൂരമർദ്ദനത്തിന്റെ ഫലമായി കേൾവിശക്തി പൂർണമായും നഷ്ട്ടപ്പെട്ടു.1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ സ്ഥലം പതിച്ചുകിട്ടി. ഇത്തരം സ്ഥലം ലഭിച്ചവരെ ചേർത്തു ചക്കുമല സഹകരണ സംഘം രൂപീകരിക്കുകയും ആദ്യ പ്രസിഡന്റായി പ്രവർത്തിച്ചു. 1991 ഡിസംബർ 23-ന് അന്തരിച്ചു. ഭാര്യ: നാരായണി മക്കൾ രത്നമ്മ,സദാനന്ദൻ, രാധാമണി, വത്സല, കുമാരി. സഹോദരി കാർത്ത്യായനി.