പ്രഭാകരൻ അമ്മത്തുശ്ശേരി
മോനാശ്ശേരി ക്യാമ്പിലെ അംഗമായിരുന്നു പ്രഭാകരൻ അമ്മത്തുശ്ശേരി. ഖദീജാ ഉമ്മയുടെ വീടായിരുന്നു ക്യാമ്പിന്റെ കേന്ദ്രം. സഖാക്കൾ ജാഥയായി നിരന്നുവന്ന സമയത്താണ് അടുത്ത പുരയിടത്തിൽ പതുങ്ങി നിന്നിരുന്ന പട്ടാളക്കാർ യന്ത്രത്തോക്കുവച്ച് വെടിവച്ചത്. ഒട്ടനവധി പേർ നിരയിൽതന്നെ വീണുമരിച്ചു. മുമ്പിലുണ്ടായിരുന്ന ആൾ വെടികൊണ്ടപ്പോൾ പ്രഭാകരൻ ഓടി രക്ഷപ്പെട്ടതാണ്. വെടിവയ്പ്പു കഴിഞ്ഞ് മൂന്നാംദിവസം പട്ടാളക്കാർ കുറേപേരുമായി വന്ന് അമ്മാവൻ അമ്മത്തേരി ശങ്കുവിന്റെ ഓലപ്പുര പൊളിച്ച് മൃതദേഹങ്ങളുടെ മേലിട്ട് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു.

