എം.കെ. വേലായുധൻ
തുറവൂർ ഇടപ്പറമ്പിൽ കുഞ്ഞൻ മാധവി ദമ്പതികളുടെ മകനായി 1926-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സി.ജി. സദാശിവനോടൊപ്പം ചേർന്ന് ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ക്യാമ്പിലെപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയായിരുന്നു. പിഇ-10/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെ തുടർന്ന് 1946 നവംബർ മുതൽ 1947 നവംബർ വരെ ഒളിവിൽ കഴിഞ്ഞു. അറസ്റ്റിലായതിനെ തുടർന്ന് പൊന്നാംവെളി പട്ടാള ക്യാമ്പിൽ തടവുശിക്ഷ അനുഭവിച്ചു. മർദ്ദനമേറ്റു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 2009 ഒക്ടോബർ 24-ന് അന്തരിച്ചു. ഭാര്യ: രാധാമണി. മക്കൾ: അജയകുമാർ, പുഷ്പകുമാരി, സജീവൻ, ബേബി, രാജീവൻ.

