കെ.ആര്. രാഘവന്
കടക്കരപ്പള്ളി ചുള്ളിക്കൽത്തറ വീട്ടിൽ കൊമ്പക്കാളിയുടെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ആദ്യം വയലാര്‍ ക്യാമ്പിലും പിന്നീട് മേനാശ്ശേരി ക്യാമ്പിലും നിയോഗിക്കപ്പെട്ടു. കൂടെ അനഘാശയനും ഉണ്ടായിരുന്നു. അനഘാശയൻ വെടിയേറ്റു രക്തസാക്ഷിയായി. രാഘവൻ ക്യാമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ നിലവറയിൽ അഭയം പ്രാപിച്ചു. അവിടെ ഉണ്ടായിരുന്ന 16 പേരിൽ രാഘവൻ അടക്കം 4 പേരാണ് കൂട്ടക്കാലപാതകത്തിൽ നിന്നും രക്ഷപ്പെട്ടത്. എൻ.കെ. നാരായണൻ, കെ.കെ. ദിവാകരൻ, കെ.കെ. പ്രഭാകരൻ എന്നിവരാണ് കൂടെ രക്ഷപ്പെട്ടത്. വൈകുന്നേരമായപ്പോൾ രക്തത്തിൽ കുളിച്ച് മാംസകഷ്ണങ്ങൾ തലയിലും ദേഹത്തും പറ്റിപ്പിടിച്ച് ഭീകരാവസ്ഥയിലാണു വീട്ടിൽ കയറി ചെന്നത്. പിഇ-10/1122 നമ്പർ രാമൻ കൊലക്കേസിൽ പ്രതിയായി. തുടർന്ന് 1946 മാർച്ച് 11 മുതൽ സെപ്തബംർ 10 വരെ 6 മാസക്കാലം ഒളിവിൽ കഴിഞ്ഞു.