ടി.കെ. രാമൻ
അരൂർ തറമേൽ വീട്ടിൽ 1961-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. അരൂർ മേഖലയിൽ കയർ-കർഷക-തെങ്ങുകയറ്റ തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. റോയൽ യുണൈറ്റഡ് കയർ ഫാക്ടറിയിലെ ആദ്യത്തെ സമരത്തിനു നേതൃത്വം നൽകി. ആ സമരമാണ് അരൂർ കയർ യൂണിയന് അടിത്തറപാകിയത്. കമ്മ്യൂണിസ്റ്റ് പാർടിയുടെ തിരുവിതാംകൂറിലെ ആദ്യ ഘടകം രൂപീകരിക്കുന്നതിനുള്ള യോഗത്തിനു വേദിയായി പി. കൃഷ്ണപിള്ള തെരഞ്ഞെടുത്തത് അരൂരിലെ ടി.കെ. രാമന്റെ വീടായിരുന്നു. ആലപ്പുഴയിൽ നിന്നും മറ്റും ബസിൽ വന്നിറങ്ങിയ പ്രവർത്തകരെ കൊണ്ടുവന്നുകൊണ്ടിരുന്നത് രാമൻ ആയിരുന്നൂവെന്ന് പി.എ. സോളമൻ “ആദ്യത്തെ ഒരു താൾ” എന്ന ലേഖനത്തിൽ വിവരിക്കുന്നുണ്ട്.
എഴുപുന്ന കൊമ്പനാത്തുരുത്ത് തൊഴിലാളി സമരത്തിനു നേതൃത്വം നൽകി. പൊലീസിനെയും പട്ടാളത്തെയും കുത്തിയതോട് പാലത്തിൽ തടയുന്നതിനു നേതൃത്വം നൽകി. പിഇ 5, 6, 10/1122 നമ്പർ കേസുകളിൽ പ്രതിയാവുകയും 6 വർഷത്തോളം ഒളിവു ജീവിതം നയിക്കുകയും ചെയ്തിട്ടുണ്ട്. കൊടിയ മർദ്ദനം അനുഭവിച്ചു.1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ജില്ലാ-താലൂക്ക് കമ്മിറ്റിയംഗം, നിരവധി യൂണിയനുകളുടെ ജില്ലാ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടി.കെ. രാമനെ ‘സഖാവ് ടികെ’ എന്ന ചുരുക്കപ്പേരിലാണു വിളിച്ചിരുന്നത്. 1984-ൽ അന്തരിച്ചു.മക്കൾ: സുധീരൻ, സുധർമ്മ.