കെ.കെ. കുഞ്ഞപ്പൻ
വയലാർ നികർത്തിൽ വീട്ടിൽ കൊച്ചപ്പിയുടെയും കൊച്ചുപെണ്ണിന്റെയും മൂത്തമകനായി 1917-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. വെടിവയ്പ്പ് നടന്നതിനു തൊട്ടടുത്തായിരുന്നു വീട്. വെടിവയ്പ്പ് സമയത്തു വയലാർ ക്യാമ്പിൽ ഉണ്ടായിരുന്നു. സഹോദരങ്ങളായ കേശവൻ, വാവച്ചൻ, തങ്കപ്പൻ, രാജപ്പൻ എന്നിവരും ക്യാമ്പിൽ ഉണ്ടായിരുന്നു. കുഞ്ഞപ്പൻ മരിച്ചുപോയി എന്നാണ് ആദ്യം കരുതിയിരുന്നത്. കുളത്തിനടത്തു കുഞ്ഞപ്പന്റെ ഷർട്ട് കീറിപ്പറിഞ്ഞ് കിടപ്പുണ്ടായിരുന്നു. എന്നാൽ കുഞ്ഞപ്പനെയടക്കം കുറേപേരെ പട്ടാളക്കാർ അന്നുതന്നെ ബോട്ടിലിട്ട് കൊണ്ടുപോയിരുന്നു. ബോട്ടിലേക്ക് എടുത്തെറിയുകയായിരുന്നു. നടുവിനു ക്ഷതം സംഭവിച്ചു. പിഇ 10/1122 നമ്പർ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒന്നരവർഷം ജയിൽശിക്ഷ അനുഭവിച്ചു. പൊലീസ് മർദ്ദനവും പീഡനങ്ങളും ഏറെ അനുഭവിച്ചു. 25 സെന്റ് കായൽ ഭൂമി പതിച്ചുകിട്ടി. 1971-ൽ അന്തരിച്ചു. അവിവാഹിതൻ. അവിവാഹിതൻ. 1988-ൽ അന്തരിച്ചു.