കിട്ടു ദാമോദരൻ
പാണാവള്ളി പഞ്ചായത്തിൽ കരിമത്തിൽ വീട്ടിൽ കിട്ടുവിന്റെ മകനായി ജനനം. ഏഴാം ക്ലാസുവരെ പഠിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. എരമല്ലൂർ ജംഗ്ഷനിൽ കൊല്ലന്റെ ആലയുടെ സമീപമുള്ള പാർടി ഓഫീസിനു മുന്നിലെ കൊടി കത്തിക്കാൻ പട്ടാളം എത്തുന്നുവെന്നറിഞ്ഞ് സംഘടിച്ചെത്തി ചെറുത്തു. തുടർന്ന് ഒക്ടോബർ 22-ന് എരമല്ലൂർ ക്യാമ്പിൽ നിന്ന് കിട്ടു ദാമോദരനെയും മറ്റു ചിലരേയും അറസ്റ്റ് ചെയ്തു. ഭീകരമായി മർദ്ദിച്ചു ലോക്കപ്പിൽ അടച്ചു. പിഇ-5/122 നമ്പർ കേസിൽ 18 മാസം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. 2015 സെപ്തംബറിൽ അന്തരിച്ചു. ഭാര്യ:ജാനകി. മക്കൾ:അനിരുദ്ധൻ, മോഹനൻ, സുലഭ.

