കൊച്ചയ്യപ്പൻ കൃഷ്ണൻ
പട്ടണക്കാട് പുന്നശേരി വീട്ടിൽ കൊച്ചയ്യപ്പന്റെയുംകൊച്ചു കറുമ്പിയുടെയും മകനായി 1920-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. മേനാശേരി ക്യാമ്പ് ലീഡർ ആയിരുന്നു. (സ്മരണികയിൽ രേഖപ്പെടുത്തിയിരിക്കുന്നു).പിഇ-6/1122 നമ്പർ രാമൻ കൊലക്കേസിൽ പ്രതിയായി. തുടർന്ന് പൊന്നാനിയിൽ കോളാടി ഗോവിന്ദൻകുട്ടിയുടെ വീട്ടിൽഒളിവില് കഴിഞ്ഞു. അവിടെവച്ച് അറസ്റ്റിലായി. തുടർന്നു പൊന്നാനി ജയിലിൽ 7 മാസവും ചേർത്തല ലോക്കപ്പിൽ 13 മാസവും ആലപ്പുഴ സബ് ജയിലിൽ 27 മാസവും തടവിൽ കഴിഞ്ഞു. ക്രൂരമർദ്ദനത്തിനിരയായി. ശിക്ഷയ്ക്കുശേഷം ചേർത്തലപട്ടണക്കാട് സർക്കാർ സ്കൂളിൽപ്യൂൺആയിജോലിനോക്കി. കൊട്ടാരക്കര ചിതറയിൽ 2 ഏക്കർ ഭൂമി പതിച്ചുകിട്ടി. 1992-ൽ അന്തരിച്ചു. ഭാര്യ: പ്രസന്ന. മക്കൾ: സലീന, ദിലീന, ഒലീന.

