സി.കെ. കുട്ടപ്പൻ
തുറവൂർ വളമംഗലം തെക്ക് കുട്ടപ്പൻ, പട്ടണക്കാട് കല്യാണിപിള്ളയുടെ കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. യൂണിയൻ പ്രവർത്തകനായിരുന്നു. സമരത്തിൽ വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചത്. വെടിവയ്പ്പ് കഴിഞ്ഞ് ഒരു സ്ഥലത്തു കൂടിനിന്നവരോടൊപ്പം കെ.ആർ. സുകുമാരനും ഉണ്ടായിരുന്നതായി കുട്ടപ്പൻ ഓർക്കുന്നു. രാത്രി വളരെ വൈകി വീട്ടിലെത്തി. പൊലീസ് തിരക്കിവന്നതിനാൽ പിറ്റേദിവസം ഒളിവിൽപോയി. 3 വർഷം മൈസൂരിൽ ഒളിവിൽ കഴിഞ്ഞു.

