വി.കെ. കൃഷ്ണന്
മാരാരിക്കുളം തെക്ക് വൈശ്യംപറമ്പുവീട്ടില് കണ്ണാക്കുട്ടിയുടെയുംപക്കിയമ്മയുടെയും മകനായി 1932 ആഗസ്റ്റ് 14-ന് ജനിച്ചു. തുമ്പോളി സ്കൂളിൽ 5-ാം ക്ലാസുവരെ പഠിച്ചു. സഹോദരിമാരോടൊപ്പം വാടയ്ക്കലായിരുന്നു താമസം. വില്യംഗുഡേക്കറിൽ തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ട്രേഡ് യൂണിയനിലും നേതൃനിരയിൽപ്രവർത്തിച്ചു.കര്‍ഷകത്തൊഴിലാളി സമരങ്ങളിലും എസ്എൻഡിപിയിലും സജീവമായിരുന്നു.പിഇ-7/122 നമ്പർ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയി. പൊലീസ് പിടിയിലായി 1946 ഡിസംബർ മുതൽ 1947 സെപ്തംബർ വരെ ആലപ്പുഴ സബ് ജയിലിൽ കിടന്നു. സത്യനേശൻ നാടാരുടെ ക്രൂരമർദ്ദനമേറ്റു. ജോലി ചെയ്യാൻ കഴിയാതായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. 2004 ആഗസ്റ്റ് 12-ന് അന്തരിച്ചു. ഭാര്യ: ചക്കിക്കുട്ടി. മക്കള്‍: 8 പേർ.