കൃഷ്ണന് പദ്മാനഭന്‍
മാരാരിക്കുളം തെക്ക് അട്ടിയില്‍ വീട്ടില്‍ 1920-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവപ്രവര്‍ത്തകനായിരുന്നു. 1938-ല്‍ നടന്ന പണിമുടക്ക് സമരത്തില്‍ പങ്കെടുത്തു. പിഇ4-ാം നമ്പർ കേസിൽ പ്രതിയായി. ആലപ്പുഴ സെഷൻസ് കോടതി 9 മാസത്തേക്കു ശിക്ഷിച്ചു. 1941-ൽ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു. മർദ്ദനമേറ്റു.

