സി.സി. ലൂയിസ്
മാരാരിക്കുളം തെക്ക് ചങ്കുങ്കല്‍ വീട്ടില്‍ ചാക്കോയുടെയും കത്രിനയുടെയും മകനായി 1926-ൽ ജനിച്ചു. ആലപ്പി കമ്പനിയിലായിരുന്നു തൊഴില്‍. കാരുപറമ്പിൽ ജോസഫിന്റെ വീടിനടുത്തുള്ള ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പൂങ്കാവ് കലുങ്ക്പൊളിക്കല് സമരത്തില്‍ പങ്കെടുത്തു. ഒക്ടോബർ 24-ന് വി.എൽ തോമസിന്റെ നേതൃത്വത്തിൽ നടന്ന ജാഥയിൽ പങ്കെടുത്തു. പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് 8 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. നെടുമുടയിൽ സഹോദരിയുടെ വീട്ടിലാണു താമസിച്ചിരുന്നത്. ഒളിവു ജീവിതത്തിനുശേഷം കമ്പനിയില്‍ വീണ്ടും ജോലിയിൽ പ്രവേശിച്ചു.

